കാനിലെ റെഡ് കാർപെറ്റിൽ ആദ്യമായി ചുവടുവെച്ച് അദിതി റാവു ഹൈദരി. കാൻ ചലച്ചിത്രമേളയുടെ ഭാഗമാവാൻ സാധിച്ചതിന്റെ സന്തോഷം പങ്കിട്ട് റെഡ് കാർപെറ്റിൽ നിന്നുള്ള ചിത്രങ്ങൾ അദിതി ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. ഇത് ഞാൻ കാത്തിരുന്ന നിമിഷം എന്നാണ് അദിതി കുറിച്ചത്.
മാർക്ക് ബംഗാർണർ ഡിസൈൻ ചെയ്ത നിറപ്പകിട്ടാർന്ന, സ്ലിറ്റ് ഗൗണിൽ അതീവസുന്ദരിയായാണ് അദിതി റെഡ് കാർപെറ്റിൽ എത്തിയത്. ക്രിംസൺ റെഡ്, ഹോട്ട് പിങ്ക് കളർ കോമ്പിനേഷനിലുള്ളതാണ് ഈ സ്ലീവ്‌ലെസ്സ് ഡ്രസ്സ്. വിവോ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ടാണ് അദിതി കാനിലെത്തിയത്.
അദിതി റാവു ഹൈദരിക്കൊപ്പം ഐശ്വര്യ റായ് ബച്ചൻ, ദീപിക പദുക്കോൺ, ഹിന ഖാൻ, പൂജ ഹെഗ്‌ഡെ, തമന്ന, ഹെല്ലി ഷാ തുടങ്ങിയ താരങ്ങളും കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.