കാനിലെ റെഡ് കാർപെറ്റിൽ ആദ്യമായി ചുവടുവെച്ചതിന്റെ സന്തോഷത്തിലാണ് അദിതി റാവു ഹൈദരി. ഇത് ഞാൻ കാത്തിരുന്ന നിമിഷം എന്നാണ് കാനിലെത്തിയതിനെ കുറിച്ച് അദിതി കുറിച്ചത്. വിവോ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ടാണ് അദിതി കാനിലെത്തിയത്. കാനിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അദിതി ഇപ്പോൾ.
സബ്യസാചി ഡിസൈനർ ഗൗണും ആഭരണങ്ങളും ധരിച്ചു നിൽക്കുന്ന അദിതിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. കൈകൊണ്ട് ചായം പൂശി, എംബ്രോയ്ഡറി ചെയ്ത ട്യൂൾ പോർട്രെയ്റ്റ് ഗൗണിനൊപ്പം ബംഗാൾ ടൈഗർ ബെൽറ്റും സബ്യസാചി ഹെറിറ്റേജ് ജ്വല്ലറി കളക്ഷനിൽ നിന്നുള്ള ലേയേർഡ് നെക്ലേസുകളും ഒരു സ്റ്റേറ്റ്‌മെന്റ് ചോക്കറും അദിതി അണിഞ്ഞിരുന്നു.
അദിതി റാവു ഹൈദരിക്കൊപ്പം ഐശ്വര്യ റായ് ബച്ചൻ, ദീപിക പദുക്കോൺ, ഹിന ഖാൻ, പൂജ ഹെഗ്‌ഡെ, തമന്ന, ഹെല്ലി ഷാ, കമൽഹാസൻ, മാധവൻ തുടങ്ങിയ താരങ്ങളും ഇത്തവണത്തെ കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപെറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.