Aishwarya Rai Bachchan at Cannes 2019: 72-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പെറ്റിലെ മിന്നും താരമായി മാറുകയാണ് ഐശ്വര്യ റായ് ബച്ചൻ. എന്നും ഐശ്വര്യയെ ഹാർദ്ദവമായി സ്വീകരിച്ചിട്ടുള്ള കാൻ വേദിയിൽ ഇത്തവണയും ഫാഷൻ പ്രണയികളുടെ ഹൃദയം കവരാൻ ഐശ്വര്യയ്ക്ക് സാധിച്ചു.
വിവിധ ലുക്കുകളിലാണ് താരം കാനിൽ പ്രത്യക്ഷപ്പെട്ടത്. ഇന്നു രാവിലെയാണ് കാനിലെ തന്റെ വേറിട്ട ലുക്ക് ഐശ്വര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതു പതിനെട്ടാമത്തെ തവണയാണ് ഐശ്വര്യ കാനിലെ റെഡ് കാർപ്പെറ്റിലെ സാന്നിധ്യമാകുന്നത്. ആദ്യദിനം മകൾ ആരാധ്യയ്ക്ക് ഒപ്പമാണ് ഐശ്വര്യ ചിത്രങ്ങൾക്ക് പോസ് ചെയ്തത്. ‘ലാ ബെല്ലെ എപോക്’, ‘എ ഹിഡൻ ലൈഫ്’ തുടങ്ങിയ ചിത്രങ്ങളുടെ സ്ക്രീനിംഗിലും ഐശ്വര്യ പങ്കെടുത്തിരുന്നു.
Read more: Cannes 2019: ആരാധ്യയുടെ കൈപ്പിടിച്ച് ഐശ്വര്യയെത്തി; കാനിലെ ക്യാമറ കണ്ണുകൾ ഇനി ലോകസുന്ദരിയിലേക്ക്
View this post on Instagram
View this post on Instagram
ഇത്തവണ ഒരു കോസ്മെറ്റിക് ബ്രാൻഡിനെ പ്രതിനിധീകരിച്ചാണ് ഐശ്വര്യ കാനിലെത്തിയിരിക്കുന്നത്. സോനം കപൂറും റെഡ് കാർപ്പെറ്റിൽ ചുവടുവെച്ച് താരമാവുകയാണ്. പ്രിയങ്ക ചോപ്ര, ഹിന ഖാൻ, കങ്കണ റണാവത്ത്, ഹുമ ഖുറേഷി, ഡിന പെന്റി, മല്ലിക ഷെറാവത്ത് എന്നിവരാണ് ഇത്തവണ കാനിൽ പങ്കെടുക്കുന്ന മറ്റു ബോളിവുഡ് താരങ്ങൾ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook