കാന്‍ ചലച്ചിത്ര മേളയില്‍ ഹീലുള്ള ചെരുപ്പ് ധരിച്ചേ പ്രത്യക്ഷപ്പെടാവൂ എന്ന വ്യവസ്ഥയുടെ മുഖത്തടിച്ച് നടി ക്രിസ്റ്റിന്‍ സ്റ്റെവാര്‍ട്ട്. ഹീലുള്ള ചെരിപ്പുകള്‍ അഴിച്ചുവച്ച് കാനിലൂടെ നടന്നായിരുന്നു ക്രിസ്റ്റിന്റെ പ്രതിഷേധം. ഈ വര്‍ഷത്തെ ചലച്ചിത്രമേളയുടെ ജൂറി അംഗം കൂടിയാണ് ക്രിസ്റ്റിന്‍.

Kristen Stewart took off her Louboutins and walked the Cannes red carpet barefoot

A post shared by NowThis Entertainment (@nowthisentertainment) on

#kristenstewart #cannes

A post shared by @ kristen.inspiration on

കാലില്‍ ഷൂ ധരിക്കുമ്പോഴും പിന്നീട് അത് അഴിച്ചു മാറ്റുമ്പോഴും ക്രിസ്റ്റിന്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. സ്‌പൈക്ക് ലീയുടെ ബ്ലാക്ലാന്‍സ്മാന്‍ എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ് കാണാന്‍ നഗ്നപാദയായാണ് ക്രിസ്റ്റിന്‍ റെഡ്കാര്‍പെറ്റിലൂടെ നടന്നു പോയത്.

എന്നാല്‍ ഇത് പ്രതിഷേധമാണോ അല്ലയോ എന്ന് ക്രിസ്റ്റിന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, മുമ്പ് പലപ്പോഴും ഈ നിയമത്തിനെതിരെ ക്രിസ്റ്റിന്‍ സംസാരിച്ചിട്ടുണ്ട്. 2016ലും ഈ വ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് അവര്‍ രംഗത്തെത്തിയിരുന്നു.

‘ഞാന്‍ മറ്റൊരു പുരുഷനൊപ്പം റെഡ്കാർപെറ്റിലൂടെ നടന്നു നീങ്ങുമ്പോള്‍ ആരെങ്കിലും എന്നോട് വന്ന് ഞാന്‍ ഹീലുള്ള ചെരുപ്പ് ധരിച്ചിട്ടില്ല, അതിനാല്‍ അകത്തേക്കു വരാന്‍ കഴിയില്ല എന്നു പറഞ്ഞാല്‍ ഞാന്‍ അവരോട് തിരിച്ചു പറയും, എന്റെ കൂടെയുള്ള സുഹൃത്തും ധരിച്ചിട്ടില്ല. അദ്ദേഹവും ധരിക്കേണ്ടതുണ്ടോ എന്നു ചോദിക്കും. രണ്ടു പേര്‍ക്കും അതു ബാധകമാകണം. എന്നോട് ചെയ്യാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അദ്ദേഹത്തോടും ആവശ്യപ്പെടാന്‍ കഴിയണം,’ ഇതായിരുന്നു ക്രിസ്റ്റിന്റെ അന്നത്തെ വിശദീകരണം.

Julia Roberts,

2016ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂലിയ റോബേർട്ട്സ്

അതേ വര്‍ഷം ജൂലിയ റൊബേര്‍ട്ടും പാദരക്ഷകള്‍ ഉപയോഗിക്കാതെയാണ് റെഡ് കാർപെറ്റിലൂടെ നടന്നത്. 2015ൾ ഹീലുള്ള ചെരുപ്പുകൾ ധരിച്ചില്ലെന്നു പറഞ്ഞ് നിരവധി മധ്യവയസ്കരായ സത്രീകൾക്ക് കാനിൽ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook