ഒരിക്കൽക്കൂടി കാനിൽ തന്റെ പ്രതിഭ തെളിയിച്ച് ഐശ്വര്യ റായ് ബച്ചൻ. റെഡ്‌കാർപെറ്റിൽ എത്തിയ ഐശ്വര്യ എല്ലാ തവണത്തെയും പോലെ ഇത്തവണയും വസ്ത്രധാരണത്തിലൂടെ കാണികളെ വിസ്മയിപ്പിച്ചു. വെളള നിറത്തിലുളള ഗൗൺ അണിഞ്ഞാണ് ഐശ്വര്യ രണ്ടാം ദിനം റെഡ്കാർപെറ്റിലെത്തിയത്.

റെഡ്കാർപെറ്റിൽ എത്തുന്നതിനു മുൻപായി മാതൃദിനത്തിൽ മകൾ ആരാധ്യയ്ക്ക് ഐശ്വര്യ സ്നേഹ ചുംബനവും നൽകി. ഇതിന്റെ ചിത്രം ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകത്തിൽവച്ച് എറ്റവും സന്തോഷവതിയായ അമ്മയാണ് താനെന്ന് ഐശ്വര്യ ഒപ്പം എഴുതിയിട്ടുമുണ്ട്.

LOVE YOU UNCONDITIONALLYHappiest Mama in the World

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

Thoughts on this Look? #Cannes2018 Day 2 #AishwaryaAtCannes #Cannes

A post shared by Aishwarya Rai Bachchan (@aishwaryanet) on

newstimesindia #Cannes2018 #AishwaryaRai #CannesFilmFestival

A post shared by newstimesindia (@newstimesindia) on

ചിത്രശലഭത്തെയോ, പീലി നിവര്‍ത്തിയ മയിലിനെയോ ഓര്‍മ്മിപ്പിക്കും വിധം നീലയും പര്‍പ്പിളും കൂടിക്കലര്‍ന്ന നിറത്തിലുള്ള ഗൗണ്‍ ആയിരുന്നു റെഡ്കാർപെറ്റിലെ ഐശ്വര്യയുടെ ആദ്യ വേഷം. ചുവപ്പു നിറത്തിലുള്ള ഗൗണില്‍ മാലാഖയായി ആരാധ്യയും ഐശ്വര്യയ്ക്ക് ഒപ്പം എത്തിയിരുന്നു. കാനിൽ ഐശ്വര്യയ്ക്കൊപ്പം സ്ഥിരം സാന്നിധ്യമാണ് ആരാധ്യ.

സോഷ്യല്‍ മീഡിയയില്‍ നിന്നു വിട്ടു നിന്ന ഐശ്വര്യ മാതൃദിനത്തിനു മുന്നോടിയായി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരുന്നു. മകൾക്കായിരുന്നു ആദ്യ സമർപ്പണം. ആരാധ്യ കുഞ്ഞായിരിക്കുമ്പോഴുള്ള ചിത്രങ്ങളായിരുന്നു ഐശ്വര്യയുടെ ആദ്യ പോസ്റ്റുകള്‍.

Reflections…….

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook