ന്യൂഡെല്‍ഹി: പ്രേക്ഷകലക്ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഓസ്‌കര്‍ ജേതാക്കളെ നാളെ അറിയാം. ഓസ്‍കറിലേക്ക് മികച്ച സഹ നടനുള്ള നാമനിര്‍ദേശം ഇന്ത്യന്‍ വംശജന്‍ ദേവ്‍ പട്ടേല്‍ നേടിയിട്ടുണ്ട്. ഇന്ത്യ പ്രമേയമാകുന്ന ലയണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദേവിന് നോമിനേഷന്‍ ലഭിച്ചത്.
മുന്‍പ് ഓസ്‍കര്‍ സ്വന്തമാക്കിയ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഇന്ത്യക്കാര്‍ക്ക് പരിചിതനാണ് ദേവ്. ഇതിന് മുന്‍പ് 1983ല്‍ ആണ് ഇന്ത്യന്‍ വംശജന്‍ അഭിനയത്തിനുള്ള നൊബേല്‍ സ്വന്തമാക്കുന്നത്. മഹാത്മാ ഗാന്ധിയായി അഭിനയിച്ച് പാതി ഇന്ത്യക്കാരനായ ബെന്‍ കിങ്‍സിലിയാണ് അന്ന് ഓസ്കര്‍ നേടിയത്. ബ്രിട്ടീഷ് പൗരനാണെങ്കിലും ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകനാണ് ദേവ്. അതുകൊണ്ടു തന്നെ തനി ഇന്ത്യക്കാരനായ ഒരാള്‍ ഓസ്‍കര്‍ നേടുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഒന്‍പതു ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. ലാ ലാ ലാന്‍ഡ്, ലയണ്‍, ഫെന്‍സസ്, ഹാക്‌സോ റിഡ്ജ്, അറൈവല്‍, മാഞ്ചസ്റ്റര്‍ ബൈ ദ സീ, ഹെല്‍ ഓര്‍ ഹൈ വാട്ടര്‍, ഹിഡന്‍ ഫിഗേഴ്‌സ്, മൂണ്‍ലൈറ്റ് എന്നിവയാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രങ്ങള്‍.
ഗോള്‍ഡന്‍ ഗ്ലോബിലും ബാഫ്തയിലും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ലാ ലാ ലാന്‍ഡിനാണ് ഓസ്‌കറില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ലയണും ഒട്ടും പിന്നിലല്ല.
മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നത് പ്രമുഖ താരം റയാന്‍ ഗോസ്‌ലിങാണ്. ലാ ലാ ലാന്‍ഡിലെ അഭിനയത്തിനാണ് റയാന്‍ ഗോസ്‌ലിങിനെ പരിഗണിക്കുന്നത്.
ഗോള്‍ഡന്‍ ഗ്ലോബിലും ബാഫ്തയിലും പുരസ്‌കാരം റയാനായിരുന്നു. സിറിയന്‍ യുദ്ധക്രൂരതയുടെ ദൃശ്യാവിഷ്‌കാരമായ വൈറ്റ്‌ഹെല്‍മറ്റ് ഡോക്യുമെന്ററിയും ഓസ്‌കര്‍ പരിഗണയിലുണ്ട്.