ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ ഒരു ഹിറ്റ് ഡയലോഗ് ആരും മറന്നിരിക്കാൻ ഇടയില്ല. ‘ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും ഒപ്പം ചാടട്ടെ’ ഇതായിരുന്നു ആ ഡയലോഗ്. ഇത് അന്വർത്ഥമാക്കുംവിധം ഇപ്പോഴിതാ യഥാർത്ഥ ജീവിതത്തിലും ഇത് സംഭവിച്ചിരിക്കുന്നു.

ഒരു പരസ്യ ചിത്രീകരണത്തിനിടെയായിരുന്നു രസകരമായ സംഭവം ഉണ്ടായത്. പരസ്യത്തിലെ നടി തരുഷി (കഥ പറഞ്ഞ കഥ എന്ന സിനിമയിലെ നായിക) സ്വിമ്മിങ് പൂളിലേക്ക് ചാടാൻ തയ്യാറായി നിൽക്കുന്നു. 1, 2, 3 എന്നു പറഞ്ഞതും ഒറ്റച്ചാട്ടം. പക്ഷേ ചാടിയത് നടിയല്ല, ക്യാമറാമാൻ ആയിരുന്നു.


(വിഡിയോ കടപ്പാട്: മനോരമ ഓൺലൈൻ)

നടിയുടെ ചിത്രം പകർത്താനായി എതിർവശത്ത് ക്യാമറയും പിടിച്ച് നിൽക്കുകയായിരുന്നു ക്യാമറാമാൻ. റെഡി എന്നു പറഞ്ഞതും ക്യാമറയും കൊണ്ട് വെളളത്തിലേക്ക് ഒറ്റച്ചാട്ടം. ചാടേണ്ട നടിയാവട്ടെ കരയിലും.

ക്യാമറാമാൻ ചാടിയതുകണ്ട് നടി തരുഷിയാവട്ടെ പൊട്ടിച്ചിരിക്കുകയും ചെയ്തു. ക്യാമറാമാൻ സി.ടി.കബീർ ആയിരുന്നു അന്ന് ശ്രീനിവാസൻ പറഞ്ഞതുപോലെയുളള അബദ്ധം കാട്ടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook