തിരുവനന്തപുരം: നടൻ മോഹൻലാലിന് ഡോക്‌ടറേറ്റ് നൽകാൻ കാലിക്കറ്റ് സർവകലാശാല തീരുമാനിച്ചു. മോഹൻലാലിനു പുറമേ കായികതാരം പി.ടി.ഉഷ, ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എന്നിവർക്കും ഡോക്‌ടറേറ്റ് നൽകുമെന്ന് കേരളാ കൗമുദി റിപ്പോർട്ട് ചെയ്യുന്നു. സെ‌പ്‌റ്റംബർ 26ന് തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് സർവകലാശാല ആസ്ഥാനത്ത് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ബിരുദം വിതരണം ചെയ്യും.

തങ്ങളുടെ മേഖലകളിലെ മികച്ച പ്രവർത്തനങ്ങളും സേവനങ്ങളും നേട്ടങ്ങളും പരിഗണിച്ചാണു ഡോക്‌ടറേറ്റ് നൽകുന്നതെന്ന് റജിസ്ട്രാർ അറിയിച്ചു.

സിനിമാലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി സംസ്കൃത സർവകലാശാല നേരത്തെ മോഹൻലാലിന് ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ