Latest News

10 വർഷമായി അഭിനയിക്കുന്നു, ‘സീ യു സൂൺ’ മറക്കാനാവാത്ത അനുഭവം; കുറിപ്പുമായി ദർശന രാജേന്ദ്രൻ

സീ യു സൂണിൽ അഭിനയിക്കുമ്പോൾ ആദ്യമായി അഭിനയിക്കുന്നതായി തോന്നി. എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ നിരവധി കാര്യങ്ങളിൽ ഒന്നാണിത്

darsana rajendran, actress, ie malayalam

ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർ മുഖ്യവേഷത്തിൽ എത്തിയ ചിത്രമായിരുന്നു ‘സീ യു സൂൺ’. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രം റിലീസ് ചെയ്ത് ഒരു വർഷം തികഞ്ഞ ദിനത്തിൽ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് ദർശന രാജേന്ദ്രൻ.

”2011 -ലാണ് ഞാൻ ആദ്യമായി എന്നിലെ അഭിനേത്രിയെ കണ്ടെത്തിയത്. സ്റ്റേജിലെ എന്റെ ആദ്യ അനുഭവം ഞാൻ വളരെയധികം ഇഷ്ടപ്പെട്ടു, അത് നിലനിർത്താനും പുനർനിർമ്മിക്കാനും പുനരുജ്ജീവിപ്പിക്കാനും ഞാൻ നിരന്തരം ശ്രമിച്ചുവെന്നാണ് തോന്നുന്നത്. അതിനുശേഷം 10 വർഷമായി അഭിനയിക്കുന്നു, പക്ഷേ സീ യു സൂണിൽ അഭിനയിക്കുമ്പോൾ ആദ്യമായി അഭിനയിക്കുന്നതായി തോന്നി. എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ നിരവധി കാര്യങ്ങളിൽ ഒന്നാണിത്. സിനിമ റിലീസ് ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞു, അസാധ്യമായ ചില സാഹചര്യങ്ങളിൽ, അത് യാഥാർത്ഥ്യമാക്കിയ ആളുകളെക്കുറിച്ച് എനിക്ക് ചിന്തിക്കാതിരിക്കാനാവില്ല. അനുമോൾക്ക്, സി യു സൂണിന്, ഈ മനോഹരമായ, മനോഹരമായ ടീമിന് വളരെയധികം സ്നേഹവും നന്ദിയും,” ദർശന കുറിച്ചു.

ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം കാണാതാകുന്ന തന്റെ ബന്ധുവിന്റെ ദുബായിലുള്ള പ്രണയിനിയെക്കുറിച്ച് അന്വേഷിക്കുന്ന സോഫ്റ്റ്‌വെയര്‍ എൻജിനീയറുടെ കഥ പറയുന്ന സിനിമയാണ് ‘സീയു സൂണ്‍’. ലോക്ക്ഡൗണ്‍ സമയത്ത് നിയന്ത്രിതമായ അന്തരീക്ഷത്തില്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമയാണിത്. ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമായി മാത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയമാണിതെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞിരുന്നു.

Read More: മൊട്ടയടിച്ച് ഇതുവരെ കാണാത്ത ലുക്കിൽ ഫഹദ്; പുഷ്പയിലെ വില്ലനെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: C u soon one year actress darshana rajendran post

Next Story
‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറിPrithviraj, പൃഥ്വിരാജ്, Aashiq Abu, ആഷിഖ് അബു, vaariyamkunnan, വാരിയംകുന്നൻ, prithviraj ties up with aashiq abu, പൃഥ്വിരാജും ആഷിഖ് അബുവും കൈകോർക്കുന്നു, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express