scorecardresearch
Latest News

C U Soon Malayalam Movie Fahadh Faasil Amazon Prime Release Review Rating Live Updates: ഫഹദ് ചിത്രം ‘സീ യു സൂണ്‍’ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് തുടരുന്നു

C U Soon Malayalam Movie Fahadh Faasil Amazon Prime Release Review Live Updates: ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കാണാതാകുന്ന തന്റെ ബന്ധുവിന്റെ ദുബായിലുള്ള പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കഥ പറയുകയാണ് ‘സീയു സൂണ്‍’.

C U Soon, C U Soon movie review, C U Soon review, C U Soon download, C U Soon full movie, C U Soon online, C U Soon full movie free download, C U Soon full movie online, C U Soon songs, C U Soon telegram, C U Soon tamilrockers, സീ യു സൂണ്‍, സീ യു സൂണ്‍ റിവ്യൂ

C U Soon Malayalam Movie Fahadh Faasil Amazon Prime Release Review Rating Live Updates: ഈ ഓണക്കാലത്ത് ഡിജിറ്റല്‍ റിലീസ് ആയി മലയാളികള്‍ക്ക് മുന്‍പില്‍ എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ‘സീ യു സൂണ്‍.’ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച്, സംവിധാനം ചെയ്ത്, ഗ്രിഗറി നായകനായ ‘മണിയറയിലെ അശോകന്‍’ ആയിരുന്നു ഈ വര്‍ഷത്തെ ആദ്യ ഓണം റിലീസ്.  ഇന്നലെ നെറ്റ്ഫ്ലിക്സില്‍ ആണ് സിനിമ റിലീസ് ചെയ്തത്.  തുടര്‍ന്ന് ടോവിനോ തോമസ്‌ നായകനായ ‘കിലോമീറ്റര്‍സ് ആന്‍ഡ്‌ കിലോമീറ്റര്‍സ്’ ഏഷ്യാനെറ്റില്‍ പ്രീമിയര്‍ ചെയ്തു.  തിരുവോണദിനത്തില്‍ ഉച്ച തിരിഞ്ഞായിരുന്നു ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍.

അദിതി റാവുവും ജയസൂര്യയും അഭിനയിച്ച ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന്റെ വിജയകരമായ വേള്‍ഡ് പ്രീമിയറിനു ശേഷം ആമസോണിൽ റിലീസ് ചെയ്യുന്ന താരമൂല്യമുള്ള മലയാളചിത്രം കൂടിയാണ് ഫഹദിനെ നായകനാക്കി മഹേഷ്‌ നാരായണ്‍ സംവിധാനം ചെയ്ത ‘സീ യൂ സൂൺ’. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ഫഹദിനൊപ്പം റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കാണാതാകുന്ന തന്റെ ബന്ധുവിന്റെ ദുബായിലുള്ള പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കഥ പറയുകയാണ് ‘സീയു സൂണ്‍’. ലോക്ക്ഡൗണ്‍ സമയത്ത് നിയന്ത്രിതമായ അന്തരീക്ഷത്തില്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമയാണിത്.

Live Blog

C U Soon Malayalam Movie Fahadh Faasil Amazon Prime Release Review Rating Live Updates


07:52 (IST)01 Sep 2020

ഇന്ത്യന്‍ എക്സ്പ്രസ്സ്‌ റിവ്യൂ വായിക്കാം

‘Anything that Faasil does (Maheshinte Prathikaram, Super Deluxe, Kumbalangi Nights) brings joy: here again, he gives us a complex character — not really likeable, cutting corners, borderline misogynistic — and then he makes us see how circumstances can make a little dent, that change is a possibility. Mathew is good too, as is Rajendran, and the supporting cast. In its short duration, C U Soon also manages to make a sharp comment on the way innocent women are lured into the flesh trade, and how their families are often unable to help.,’ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ റിവ്യൂയില്‍ ശുഭ്ര ഗുപ്ത എഴുതി

റിവ്യൂ മുഴുവനായി വായിക്കാം: C U Soon review: A satisfying, moving thriller

07:49 (IST)01 Sep 2020

ഡിജിറ്റല്‍ ലോകത്തിന്റെ ദൃശ്യവ്യാകരണം; ‘സീ യു സൂണ്‍’ റിവ്യൂ

പൂർണമായും ഐ ഫോണിൽ ചിത്രീകരിച്ച ‘സീ യു സൂൺ,’ ഇന്നത്തെ മധ്യ വർഗ സമൂഹത്തിന്റെ, അതിൽ തന്നെ യൗവനത്തിന്റെ, അവരുടെ നിത്യ ജീവിതത്തിലെ സ്ഥിരം കാഴ്ചകളായ ഡിജിറ്റൽ സ്ക്രീനുകൾ, കമ്പ്യൂട്ടറിന്റെയും, സ്മാർട്ട് ഫോണിന്റെയും ദൃശ്യ ഘടനകൾ, വെർച്യുൽ ആയി മാറുന്ന കാഴ്ചകൾ എല്ലാം തന്നെ ആഖ്യാന രീതിയായി ഉപയോഗിച്ചു എന്നുള്ളത് തന്നെയാണ് ‘സീ യു സൂൺ’ എന്ന ചിത്രത്തിനെ അടയാളപ്പെടുത്താൻ പോന്ന പ്രത്യേകത.

ഗൗതം വി എസ് എഴുതിയ റിവ്യൂ വായിക്കാം: C U Soon Malayalam Movie Review & Rating: ഡിജിറ്റല്‍ ലോകത്തിന്റെ ദൃശ്യവ്യാകരണം; ‘സീ യു സൂണ്‍’ റിവ്യൂ

22:40 (IST)31 Aug 2020

ലോക്ക്ഡൗൺ കാലത്തെ സിനിമാ സാധ്യതകള്‍; ഫഹദ് ഫാസില്‍ പറയുന്നു

“എന്റെ ബിൽഡിങ്ങിന്റെ ഒരു ബ്ലോക്ക് അപ്പുറത്താണ് മഹേഷ് താമസിക്കുന്നത്. ഈ കാലത്തെ സിനിമയിലെ പുതിയ സാധ്യതകളെക്കുറിച്ച് ഞാൻ സംസാരിച്ചു തുടങ്ങി. നമ്മുടെ ചുറ്റുപാടുമുള്ള പരിസരത്തു തന്നെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമ ചിത്രീകരിക്കാനും ഒരു എഡിറ്റിങ് ടേബിളിൽ അത് പൂർത്തീകരിക്കാനും സാധിക്കും. അങ്ങനെ മഹേഷിന്റെ ആശയവുമായി ഞങ്ങൾ സഹകരിച്ചു.

ലോക്ക്ഡൗൺ ഇല്ലാത്തപ്പോൾ ഞാൻ ഈ സിനിമ ഷൂട്ട് ചെയ്യുകയാണെങ്കിൽ, ഇതേ രീതിയിൽ തന്നെ ചെയ്യുമായിരുന്നു. പക്ഷെ ഈ സിനിമയുണ്ടാകാൻ കാരണം ലോക്ക്ഡൗൺ ആണ്. അല്ലാത്തപക്ഷം, നമ്മളാരും ഇത്രയും കാലം വീട്ടിൽ താമസിക്കുമായിരുന്നില്ല. ഞങ്ങൾക്ക് ശരിയായ സ്ക്രിപ്റ്റ് തന്നു, മൂന്ന് ദിവസത്തെ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു, ഒരേ ബിൽഡിങ്ങിൽ താമസിച്ചു, വൈകുന്നേരങ്ങളിൽ കണ്ടുമുട്ടി. ഒരു ജോലിചെയ്യുന്നുവെന്ന് തോന്നിപ്പിക്കാതെ അത് ആസ്വദിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.”

22:38 (IST)31 Aug 2020

ലോക്ക്​​ഡൗൺ വന്നെന്ന് കരുതി സിനിമ വേണ്ടെന്നു വയ്ക്കാൻ കഴിയില്ലല്ലോ; മഹേഷ്‌ നാരായണ്‍

നമുക്കെല്ലാവര്‍ക്കും തിയേറ്ററിൽ സിനിമാ എത്തിക്കണം എന്ന് തന്നെയാണ് ആഗ്രഹം, എന്നാൽ ഇപ്പോഴത്തെ സവിശേഷമായ സാഹചര്യത്തിൽ, ലോകമെമ്പാടും തിയേറ്ററുകളും അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ, സിനിമ എന്ന കലയും അതിനെ ഉപജീവനമാർഗമായി കൊണ്ട് നടക്കുന്ന ഒരു വല്യ കൂട്ടം മനുഷ്യരും ഇപ്പോൾ അതിജീവനത്തിന്റെ മാർഗങ്ങള്‍ തേടുകയാണ്. ഒന്നൊന്നര വര്‍ഷം കലയോ സിനിമയോ വേണ്ടാന്ന് വയ്ക്കാൻ കഴിയില്ലല്ലോ, അത് ഏതെങ്കിലും വഴിയിൽ സംഭവിക്കും.

Read Full Text of Mahesh Narayan Interview Here: ലോക്ക്​​ഡൗൺ വന്നെന്ന് കരുതി സിനിമ വേണ്ടെന്നു വയ്ക്കാൻ കഴിയില്ലല്ലോ; മഹേഷ്‌ നാരായണ്‍

22:36 (IST)31 Aug 2020

‘സീ യു സൂണി’ന്റെ ലൊക്കേഷനിൽ ഫഹദ്; വീഡിയോ
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

#FahadhFaasil at #CUSoon Location !!

A post shared by Cinema Pranthan (@cinemapraanthan) on

22:34 (IST)31 Aug 2020

അപൂര്‍വ്വമായ പ്രമേയം

കംപ്യൂട്ടര്‍ സ്‌ക്രീന്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന ചിത്രമാണ് ‘സീയു സൂണ്‍’. ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമായി മാത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയമാണിതെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞു. മുന്‍പുണ്ടായിട്ടില്ലാത്ത വിധമുള്ള ഇന്നത്തെ സാഹചര്യത്തില്‍ വിര്‍ച്വലായി പരസ്പരം ബന്ധപ്പെടാനാണ് ജനങ്ങള്‍ ശ്രമിക്കുന്നത്. ഈ ആശയത്തെ ഒരു പടി കൂടി കടന്ന് വ്യത്യസ്ത സ്‌ക്രീന്‍ ഡിവൈസുകളിലൂടെ കഥ പറച്ചിലിന്റെ സവിശേഷ രീതികള്‍ അന്വേഷിക്കുകയാണ് ചിത്രത്തില്‍.

വിര്‍ച്വല്‍ കമ്മ്യൂണിക്കേഷന്‍ സോഫ്റ്റ് വെയറുകളും അവയുടെ ഡെവലപ്പര്‍മാരുമില്ലാതെ ഇത്തരമൊരു ആശയം അടിസ്ഥാനമാക്കിയുള്ള ചിത്രമുണ്ടാകില്ലായിരുന്നു. ഇത്തരമൊരു സമയത്ത് തങ്ങളുടെ സര്‍ഗശേഷി യാഥാര്‍ഥ്യമാക്കുന്നതിനും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ കഥപറച്ചിലിന്റെ പുതിയ രീതികള്‍ കണ്ടെത്താനുള്ള അവസരമായി വിനിയോഗിക്കുന്നതിനും നിരവധി കലാകാരന്മാര്‍ക്ക് ചിത്രം പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മഹേഷ് നാരായണൻ പറയുന്നു.

22:32 (IST)31 Aug 2020

‘സീ യു സൂണ്‍’ ട്രെയിലര്‍ കാണാം

C U Soon, C U Soon movie review, C U Soon review, C U Soon download, C U Soon full movie, C U Soon online, C U Soon full movie free download, C U Soon full movie online, C U Soon songs, C U Soon telegram, C U Soon tamilrockers, സീ യു സൂണ്‍, സീ യു സൂണ്‍ റിവ്യൂ

C U Soon Malayalam Movie Fahadh Faasil Amazon Prime Release Review Rating Live Updates

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: C u soon malayalam movie fahadh faasil amazon prime release review live updates