Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു

സ്മോക്കി ആന്റ് ബണ്ടിറ്റ്, ദ ലോംഗെസ്റ്റ് യാര്‍ഡ്, ഡെലിവറന്‍സ്, ബ്യൂഗി നൈറ്റ്‌സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടനാണ് ബര്‍ട്ട്

ലൊസാഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഫ്‌ളോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

സ്മോക്കി ആന്റ് ബണ്ടിറ്റ്, ദ ലോംഗെസ്റ്റ് യാര്‍ഡ്, ഡെലിവറന്‍സ്, ബ്യൂഗി നൈറ്റ്‌സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടനാണ് ബര്‍ട്ട്. ആറ് ദശാബ്ദക്കാലമാണ് ഹോളിവുഡില്‍ ബര്‍ട്ട് നിറഞ്ഞുനിന്നത്. 1997 ല്‍ ബ്യൂഗി നൈറ്റ്‌സിലെ അഭിനയത്തിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്‌സര്‍ ആണ് മരണ വിവരം അറിയിച്ചത്.

70കളിലാണ് അദ്ദേഹം ഹോളിവുഡില്‍ നിറഞ്ഞുനിന്നത്. 1972ല്‍ ഡെലിവറന്‍സിലെ ലൂവിസ് മെഡ്ലോക്ക് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം ഹോളിവുഡില്‍ ചലനം സൃഷ്ടിച്ചു. 1958ല്‍ ഫ്ലൈറ്റ് എന്ന ടിവി സീരീസില്‍ അഭിനയിച്ച് കൊണ്ടായിരുന്നു അദ്ദേഹം അഭിനയത്തിലേക്ക് കടന്നുവരുന്നത്. ആല്‍ഫ്രഡ് ഹിച്ച്കോക്ക് പ്രസന്റ്സ്, പെരി മൈസണ്‍, ദ ട്വിലൈറ്റ് സോണ്‍ എന്നിങ്ങനെ നിരവധി ടിവി സീരീസുകളില്‍ അദ്ദേഹം അതിഥി താരമായും അഭിനയിച്ചു. 1963ല്‍ അദ്ദേഹം ഇംഗ്ലീഷ് നടിയായ ജൂഡി കാര്‍ണിയെ വിവാഹം ചെയ്തു.

എന്നാല്‍ രണ്ട് വര്‍ഷം മാത്രമാണ് ഈ ബന്ധം നിലനിന്നത്. 1977ല്‍ സഹനടിയായിരുന്ന സാലി ഫീല്‍ഡ്സുമായി അദ്ദേഹം പ്രണയത്തിലായി. എന്നാല്‍ അഞ്ച് വര്‍ഷം മാത്രമാണ് ഈ ബന്ധം നിലനിന്നത്. ഫീല്‍ഡുമായുളള ബന്ധം അവസാനിപ്പിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധം ആയിരുന്നെന്ന് റെയ്‌നോള്‍ഡ്സ് തന്നെ നേരത്തേ സമ്മതിച്ചിട്ടുണ്ട്. 1988ല്‍ നടിയായ ലോണി ആന്‍ഡേഴ്സനെ അദ്ദേഹം വിവാഹം ചെയ്തു. എന്നാല്‍ 1994ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Burt reynolds legendary actor of smokey and the bandit fame dead at

Next Story
സുരേഷിനെ ചെളി കണ്ടത്തിലിട്ട് ‘തല്ലി’ അതിഥിയും ഹിമയും; ബിഗ് ബോസില്‍ പുതിയ ക്യാപ്റ്റന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com