scorecardresearch
Latest News

Budget 2019: ‘സിംഗിള്‍ വിന്‍ഡോ’ ക്ലിയറന്‍സ് ഇന്ത്യന്‍ സിനിമയ്ക്കും

Budget 2019: പൈറസി തടയാനുള്ള ‘ആന്റി-കാംകോര്‍ഡിംഗ്’ നയം സിനിമാറ്റോഗ്രാഫ് ആക്റ്റില്‍ ചേര്‍ക്കുമെന്നും ഗോയല്‍ അറിയിച്ചു

budget 2019, budget, budget bollywood, budget uri, piyush goyal uri, uri budget 2019, budget entertainment industry, single window clearance budget, budget impact on bollywood, budget films, budget 2019 film industry, budget 2019 tax films, interim budget, piyush goyal, entertainment industry budget 2019, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Budget 2019: രാജ്യത്തു ചലച്ചിത്ര നിര്‍മ്മാണത്തിനു ആവശ്യമായി വരുന്ന സര്‍ക്കാര്‍ അനുമതികള്‍ക്കെല്ലാം ചേര്‍ത്തുള്ള ‘സിംഗിള്‍ വിന്‍ഡോ’ ക്ലിയറന്‍സ് പ്രഖ്യാപിച്ചു. ഇടക്കാല ബജറ്റില്‍ ധനമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചതാണ് ഈ കാര്യം. മുന്‍പ് വിദേശസിനിമകള്‍ക്ക് മാത്രമാണു ‘സിംഗിള്‍ വിന്‍ഡോ’ ക്ലിയറന്‍സ് ഉണ്ടായിരുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ഇത് വിനിയോഗിക്കാം. പൈറസി തടയാനുള്ള ‘ആന്റി-കാംകോര്‍ഡിംഗ്’ നയം സിനിമാറ്റോഗ്രാഫ് ആക്റ്റില്‍ ചേര്‍ക്കുമെന്നും ഗോയല്‍ അറിയിച്ചു.

സിനിമാ ടിക്കറ്റ്കള്‍ക്ക് ജി എസ് ടി കുറയ്ക്കുമെന്നതും അദ്ദേഹം ഊന്നിപ്പറഞ്ഞു. കുറച്ച ജി എസ് ടി നിരക്ക് പ്രകാരം നൂറു രൂപ വരെയുള്ള ടിക്കറ്റുകളുടെ ജി എസ് ടി പതിനെട്ടു ശതമാനത്തില്‍ നിന്നും പന്ത്രണ്ടു ശതമാനമായി കുറച്ചു. നൂറു രൂപയ്ക്ക് മുകളില്‍ ഉള്ള ടിക്കറ്റുകളുടെ ജി എസ് ടി ഇരുപത്തിയെട്ടു ശതമാനത്തില്‍ നിന്നും പതിനെട്ടു ശതമാനമായി കുറച്ചു.

ചലച്ചിത്ര മേഖലയിലെ ‘എമ്പ്ലോയ്മെന്റ് റേറ്റ്’ കൂടുതലാണ് എന്ന പറഞ്ഞ അദ്ദേഹം വിക്കി കൌശാല്‍ അഭിനയിച്ച ഹിന്ദി ചിത്രം ‘ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക്’ കണ്ടതായും കൂട്ടിച്ചേര്‍ത്തു. “ഉറി കണ്ടു, തിയേറ്ററില്‍ വലിയ ആവേശമായിരുന്നു.”

ആദിത്യ ധര സംവിധാനം ചെയ്ത ‘ഉറി’, പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണങ്ങളെക്കുറിച്ചാണ്.

Read in English Logo Indian Express

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Budget 2019 piyush goyal announces single window clearance for indian filmmakers mentions uri in speech