scorecardresearch

'വന്നു പോകും,' പാട്ട് പാടി മോഹൻലാലും പൃഥ്വിയും; ബ്രോ ഡാഡി ടൈറ്റിൽ സോങ്

അച്ഛനും മകനും തമ്മിലുള്ള സംഭാഷണം പോലെയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്

അച്ഛനും മകനും തമ്മിലുള്ള സംഭാഷണം പോലെയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്

author-image
WebDesk
New Update
Bro Daddy Title Song, Bro Daddy Release Date, Bro Daddy Release, Bro Daddy Song, ബ്രോ ഡാഡി, Bro Daddy Teaser-Mohanlal, Prithviraj Sukumaran, Meena, Kalyani Priyadarshan, Bro daddy, Bro daddy Release, Disney plus Hotstar, Unni Mukundan, Kaniha, Soubin Shahir, ബ്രോഡാഡി, ബ്രോ ഡാഡി, ബ്രോ ഡാഡി ടീസർ, പൃഥ്വിരാജ്, മോഹൻലാൽ, Film Newws, IE Malayalam

മോഹൻലാലും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന ബ്രോഡാഡി സിനിമയിലെ ടൈറ്റിൽ സോങ് റിലീസ് ചെയ്തു. 'വന്നു പോകും,' എന്ന വരിയിൽ തുടങ്ങുന്ന പാട്ട് ആലപിച്ചിരിക്കുന്നത് മോഹൻലാലും പൃഥ്വിരാജും ചേർന്നാണ്. ദീപക് ദേവാണ് സംഗീത സംവിധാനം.

Advertisment

അച്ഛനും മകനും തമ്മിലുള്ള സംഭാഷണം പോലെയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. ദീപക് ദേവാണ് ഇത്തരത്തിൽ ഒരു പാട്ട് ചെയ്താലോ എന്ന ആശയം തന്നോട് പറഞ്ഞതെന്ന് പൃഥ്വിരാജ് ഈ പാട്ടിനെക്കുറിച്ചുള്ള ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.

ഈ പാട്ട് പാടാൻ അനുയോജ്യരായവർ മോഹൻലാലും പൃഥ്വിരാജുമാണെന്ന് തോന്നിയിരുന്നെന്നും പിന്നീട് പൃഥ്വി തന്നെ തന്നോട് ആ കാര്യം അവശ്യപ്പെട്ടുവെന്നും ദീപക് ദേവും പറഞ്ഞു.

ഈ മാസം 26നാണ് ബ്രോ ഡാഡി റിലീസ് ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം റിലീസിനെത്തും.

Advertisment

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്. ശ്രീജിത്ത്‌ ബിബിന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Also Read: ‘ഹേ സിനാമിക’യ്ക്കായ് പാടി ദുഖൽഖർ; ആദ്യ തമിഴ് ഗാനം

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസുമാണ് നിർവ്വഹിക്കുന്നത്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹനാണ്.

2019ലാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫർ റിലീസ് ചെയ്തത്. തിയറ്ററുകളിൽ എത്തിയ ചിത്രം വലിയ വിജയമായിരുന്നു ലൂസിഫർ . മലയാളത്തിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ ലോക്ക്ഡൗൺ മൂലം അതിന്റെ വർക്കുകൾ ആരംഭിക്കാൻ കഴിയാതെ വന്നതോടെയാണ് താരം ബ്രോ ഡാഡിയുമായി എത്തുന്നത്.

Mohanlal Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: