scorecardresearch
Latest News

ജോൺ കാറ്റാടിയായി മോഹൻലാൽ, ഈശോ ജോൺ കാറ്റാടിയായി പൃഥ്വി: ബ്രോ ഡാഡി ടീസർ

ഒരു ഫൺ ഫിൽഡ് എന്റർടൈനറായിരിക്കും ബ്രോ ഡാഡി

ജോൺ കാറ്റാടിയായി മോഹൻലാൽ, ഈശോ ജോൺ കാറ്റാടിയായി പൃഥ്വി: ബ്രോ ഡാഡി ടീസർ

മോഹൻലാലും പൃഥ്വിരാജും ഒരുമിക്കുന്ന ബ്രോ ഡാഡിയുടെ ടീസർപുറത്തിറങ്ങി. ഒരു ഫൺ ഫിൽഡ് എന്റർടൈനറായിരിക്കും ബ്രോ ഡാഡിയെന്ന് സൂചിപ്പിക്കുന്നതാണ് ടീസർ. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹൻലാലും മകൻ ഈശോ ജോൺ കാറ്റാടിയായി പൃഥ്വിയും ചിത്രത്തിലെത്തുന്നു. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, കനിഹ, ജഹദീഷ്, സൗബിൻ സാഹിർ, ഉണ്ണി മുകുന്ദൻ, മല്ലിക സുകുമാരൻ തുടങ്ങിയവരും അഭിനയിക്കുന്നു.

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്. ശ്രീജിത്ത്‌ ബിബിന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Also Read: ഭീഷ്മവർധൻ അല്ല, ഭീഷ്മപർവത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തി കാരക്ടർ പോസ്റ്റർ

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസുമാണ് നിർവ്വഹിക്കുന്നത്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹനാണ്.

2019ലാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫർ റിലീസ് ചെയ്തത്. തിയറ്ററുകളിൽ എത്തിയ ചിത്രം വലിയ വിജയമായിരുന്നു ലൂസിഫർ . മലയാളത്തിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ ലോക്ക്ഡൗൺ മൂലം അതിന്റെ വർക്കുകൾ ആരംഭിക്കാൻ കഴിയാതെ വന്നതോടെയാണ് താരം ബ്രോ ഡാഡിയുമായി എത്തുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bro daddy teaser mohanlal prithviraj sukumaran meena kalyani priyadarshan