പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാനകഥാപാത്രത്തിലെത്തുന്ന ചിത്രമാണ് ബ്രൊ ഡാഡി. ജനുവരി 26 ന് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.
സിനിമയില്‍ മോഹന്‍ലാലിന്റെ (ജോണ്‍ കാറ്റാടി) മകനായ ഈശൊ കാറ്റാടി എന്ന കഥാപാത്രത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ ട്വിറ്റര്‍ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ജോണ്‍ കാറ്റാടിയെപ്പോലൊരു മകന്‍ ഏതൊരച്ഛന്റേയും സ്വപ്നമാണ് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. “ജോണ്‍ കാറ്റാടിയുടെ കൈയില്‍ നിന്നൊരു അഭിനന്ദനം, അത് അപ്രതീക്ഷിതമാണ്. അതിലുപരിയായി ഞെട്ടലുമാണ്,” പൃഥ്വി മറുപടി നല്‍കി.
എന്നാല്‍ ഇതിനിടയില്‍ സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂരും പോസ്റ്റിന് മറുപടി നല്‍കിയിട്ടുണ്ട്. തന്റെ പൊലീസ് വേഷത്തിലുള്ള സിനിമയെക്കുറിച്ച് മറക്കരുതെന്നായിരുന്നു പൃഥ്വിയോട് ആന്റണി പറഞ്ഞത്.
ആന്റണിയുടെ ചോദ്യത്തിന് ശേഷം പൃഥ്വി തനി സംവിധായകനായി എന്ന് പറയാം. അതൊക്കെ നമുക്ക് സെറ്റ് ആക്കാം, പക്ഷെ എമ്പുരാന്റെ ബജറ്റിന്റെ കാര്യത്തില്‍ ഒന്നൂടെ ഇരിക്കണം എന്ന് പൃഥ്വി. ചിത്രത്തിന് ആശംസകളുമായി ഉണ്ണി മുകുന്ദനും പിന്നാലെയെത്തി.
മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ വലിയൊരു താരനിര തന്നെ ബ്രൊ ഡാഡിയിലുണ്ട്. ലാലു അലക്സ്, മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.
Also Read: മകളുടെ പിറന്നാൾ ആഘോഷിച്ച് സ്നേഹയും പ്രസന്നയും; ചിത്രങ്ങൾ