Latest News
ഡോക്ടറെ മര്‍ദിച്ച സംഭവം: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഇന്ന് സംസ്ഥാന വ്യാപകമായി കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ഒപി ബഹിഷ്കരണം
മുട്ടില്‍ മരം മുറി: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും
ജോസഫൈന്റെ പരാമര്‍ശം: പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് പരിശീലന മത്സരങ്ങള്‍ വേണം; ആവശ്യവുമായി ബി.സി.സി.ഐ
51,667 പുതിയ കേസുകള്‍; 6.12 ലക്ഷം പേര്‍ ചികിത്സയില്‍

ഇന്ത്യയിൽ എത്തി കോവിഡ് പോസിറ്റീവ് ആയി, ആശുപത്രിയിൽ പോകാൻ വിസമ്മതിച്ച്‌ ബ്രിട്ടീഷ് താരം

‘കവിത & തെരേസ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഡിസംബർ 20നാണ് ബനിറ്റ കൊൽക്കത്തയിൽ എത്തിയത്

Banita Sandhu, Banita Sandhu coronavirus, Banita Sandhu COVID-19, Banita Sandhu COVID, Banita Sandhu corona, banita

ബ്രിട്ടീഷ് താരം ബനിറ്റ സന്ധുവിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു, ഒരു സിനിമയുടെ ചിത്രീകരണത്തിനായി കൊൽക്കത്തയിൽ എത്തിയ ബനിറ്റയ്ക്ക് തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ സർക്കാർ ആശുപത്രിയിലെ ചികിത്സ സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ബനിറ്റയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘കവിത & തെരേസ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഡിസംബർ 20നാണ് ബനിറ്റ കൊൽക്കത്തയിൽ എത്തിയത്.ബനിറ്റ സഞ്ചരിച്ച വിമാനത്തിൽ യാത്ര ചെയ്ത ഒരു ചെറുപ്പക്കാരനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ചിരുന്നു. അതിനാൽ തന്നെ ബനിറ്റയിലും പുതിയ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ച ബനിറ്റയെ യുകെയിൽ നിന്നും മടങ്ങിയെത്തിയവരെ പുനരധിവസിപ്പിക്കാനായി ബെലിയഘട്ട ആശുപത്രിയിൽ സജ്ജമാക്കിയ പ്രത്യേക യൂണിറ്റിലേക്ക് കൊണ്ടുപോയെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ല എന്നാരോപിച്ച് താരം ആംബുലൻസിൽ നിന്നും പുറത്തിറങ്ങാൻ വിസമ്മതിച്ചു. തുടർന്ന് സംസ്ഥാന സെക്രട്ടറിയേറ്റിനെയും ആരോഗ്യവകുപ്പിനെയും ബ്രിട്ടീഷ് ഹൈക്കമ്മീഷനെയും വിവരം അറിയിക്കേണ്ടി വന്നുവെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.

Read more: സർ, ഞങ്ങൾ തളർന്നു; വേദനയോടെ ഒരു ഡോക്ടർ വിജയ്ക്ക് എഴുതിയ കത്ത്

“അവർ ആംബുലൻസിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറാകാത്തതിനാൽ ഞങ്ങൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റിനെയും ആരോഗ്യ വകുപ്പിനെയും അറിയിക്കേണ്ടിവന്നു, ഒരു ഘട്ടത്തിൽ അവർ തിരിച്ചു പോകാൻ ആഗ്രഹിച്ചു. പ്രോട്ടോക്കോളിന് വിരുദ്ധമായി അവരെ അങ്ങനെ പറഞ്ഞുവിടാൻ കഴിയാത്തതിനാൽ ഞങ്ങൾ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരം അറിയിച്ചു. പൊലീസും സ്ഥലത്തെത്തി. മുതിർന്ന ഡോക്ടർമാർ നടിയെ പലതവണ ഉപദേശിച്ചെങ്കിലും അവരുടെ ശ്രമങ്ങൾ വെറുതെയായി. ഒടുവിൽ ആരോഗ്യവകുപ്പിന്റെ അനുമതിയോടെ അവരെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.” ഐസലേഷനിലാണ് നടിയിപ്പോൾ ഉള്ളത്.

മദർ തെരേസയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കവിത & തെരേസ’. സ്വിസ്-ഇന്ത്യൻ ഫിലിംമേക്കറായ കമൽ മുസാലെയാണ് ചിത്രത്തിന്റെ സംവിധായകൻ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: British actor anita sandhu tests covid positive kolkata

Next Story
സപ്തതി നിറവിൽ ജഗതി; പിറന്നാൾ ആഘോഷചിത്രങ്ങൾJagathy Sreekumar, ജഗതി ശ്രീകുമാർ, Jagathy sreekumar birthday, ജഗതിക്ക് പിറന്നാൾ, sreelakshmi sreekumar, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com