Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

ബ്രേക്ക് ദ ചെയിൻ; കൊറോണ പ്രതിരോധത്തിൽ കൈകോർത്ത് താരങ്ങളും

കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി സർക്കാർ തുടക്കം കുറിച്ച കാമ്പയിനാണ് ബ്രേക്ക് ദ ചെയിന്‍

corona,കൊറോണ, coronavirus, കൊറോണ വൈറസ്, Break the chain, Break the chain Campaign, ബ്രേക്ക് ദ ചെയിൻ, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, Manju Warrier, Mohanlal, Mammootty, Indian express malayalam, iemalayalam, ഐഇ മലയാളം

എല്ലാ അടിയന്തിര അവസ്ഥകളിലും ഇൻഫർമേഷൻ ബ്യൂറോകളായി മാറുന്ന ഇടമാണ് നമ്മുടെ സെലബ്രിറ്റികളുടെ സോഷ്യൽ മീഡിയ പേജുകൾ. നിപ്പക്കാലത്തും പ്രളയകാലത്തുമെല്ലാം ശരിയായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാനും ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമാവാനും താരങ്ങളെല്ലാം മുന്നിട്ടിറങ്ങിയിരുന്നു. കൊറോണകാലത്തും സ്ഥിതി മറ്റൊന്നല്ല, സർക്കാരിനൊപ്പം ചേർന്ന് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ് സിനിമാലോകം. മമ്മൂട്ടി, മോഹൻലാൽ,മഞ്ജുവാര്യർ എന്നു തുടങ്ങി നിരവധിയേറെ താരങ്ങളാണ് സോഷ്യൽ മീഡിയ പേജുകളിലൂടെ കൊറോണ പ്രതിരോധശ്രമങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നത്.

കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി സർക്കാർ തുടക്കം കുറിച്ച കാമ്പയിനാണ് ബ്രേക്ക് ദ ചെയിന്‍. ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും അടക്കം കൈ കഴുകുന്നതിനും ശുചീകരിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടാക്കുകയും വ്യക്തിശുചിത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ഈ കാമ്പയിനിന്റെ ലക്ഷ്യം. മികച്ച പിന്തുണയാണ് ഈ കാമ്പയിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഹസ്തദാനം പോലെ സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുക, ഇടയ്ക്കിടെ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക തുടങ്ങിയവയാണ് വൈറസ് പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍. ഫലപ്രദമായി കൈ കഴുകുക എന്നതാണ് ഇതിൽ പ്രധാനം. ഇക്കാര്യം ജനങ്ങളിലേക്ക് വ്യാപകമായി എത്തിക്കുന്നതിന്റെ ഭാഗമായാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. #breakthechain എന്ന ഹാഷ് ടാഗോടു കൂടിയാണ് പ്രതിരോധ മാർഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നത്.

Read more: ഇതാണ് ദീപിക പദുക്കോണിന്റെ കൊറോണക്കാല ‘വിനോദം’

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Break the chain campaign to prevent coronavirus mammootty mohanlal manju warrier

Next Story
ഇതാണ് ദീപിക പദുക്കോണിന്റെ കൊറോണക്കാല ‘വിനോദം’deepika padukone, deepika padukone coronavirus, deepika padukone pics, deepika padukone videos, deepika padukone Instagram, deepika padukone films, coronavirus scare, coronavirus outbreak, ദീപിക പദുകോൺ, ദീപിക പദുകോൺ ഇൻസ്റ്റഗ്രാം, ദീപിക പദുകോൺ, കൊറോണ വൈറസ്, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com