scorecardresearch

മനയിൽ വൈഫൈ ഇല്ല, ഡെലൂലുവിന് പണി കിട്ടും; പോറ്റി അപ്പൂപ്പനും വികൃതികളായ പേരക്കുട്ടികളും

ഹിറ്റ് ചിത്രങ്ങളായ 'ഭ്രമയുഗം', 'ലോക', 'സർവ്വംമായ' എന്നീ സിനിമകളിലെ പ്രധാന കഥാപാത്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള മൾട്ടിവേഴ്സ് ആണ് ഇപ്പോൾ വൈറലാവുന്നത്

ഹിറ്റ് ചിത്രങ്ങളായ 'ഭ്രമയുഗം', 'ലോക', 'സർവ്വംമായ' എന്നീ സിനിമകളിലെ പ്രധാന കഥാപാത്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള മൾട്ടിവേഴ്സ് ആണ് ഇപ്പോൾ വൈറലാവുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
AI Video

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നത് വെറുമൊരു സാങ്കേതിക വിദ്യ മാത്രമല്ല, സിനിമാ പ്രേമികളുടെ ഭാവനയ്ക്ക് ചിറക് നൽകുന്ന ഒരു മാന്ത്രിക ലോകം കൂടിയാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ക്ലൈമാക്സുകൾ തിരുത്തിയും, മൾട്ടിവേഴ്സുകൾ സൃഷ്ടിച്ചും എഐ കലാകാരന്മാർ സോഷ്യൽ മീഡിയയിൽ അത്ഭുതങ്ങൾ തീർക്കുകയാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ 'അമാനുഷിക' കഥാപാത്രങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഒരു കിടിലൻ മൾട്ടിവേഴ്സ് ചിത്രമാണ് തരംഗമാകുന്നത്. 

Advertisment

Also Read: പ്രായം 50നോട് അടുക്കുന്നു, ലുക്കിൽ ഇന്നും ചെറുചെറുപ്പം; പൊങ്കൽ ചിത്രങ്ങളുമായി മീന

ഹിറ്റ് ചിത്രങ്ങളായ 'ഭ്രമയുഗം', 'ലോക', 'സർവ്വംമായ' എന്നീ സിനിമകളിലെ പ്രധാന കഥാപാത്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് ഈ എഐ വിസ്മയം ഒരുക്കിയിരിക്കുന്നത്.

കൊടുമൺ പോറ്റിയുടെ 'ഫാമിലി കണക്ഷൻ'
ഭ്രയുഗത്തിലെ കൊടുമൺ പോറ്റിയും ലോകയിലെ ചന്ദ്രയും സർവ്വംമായയിലെ ഡെലൂലുവും- സിനിമകളിൽ ഇവർ തമ്മിൽ യാതൊരു ബന്ധവുമില്ലെങ്കിലും സോഷ്യൽ മീഡിയയുടെ ഭാവനയിൽ ഇവർ ഒരേ കുടുംബക്കാരാണ്! ഇതിൽ ചന്ദ്രയും ഡെലൂലുവും പോറ്റിയുടെ പേരക്കുട്ടികളാണ് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.  ഈ മൂന്ന് പേരും അമാനുഷിക ശക്തികളുള്ളവരാണെന്നതാണ് എഐ കലാകാരനെ ഇത്തരമൊരു ചിന്തയിലേക്ക് എത്തിച്ചത് . വെള്ളിത്തിരയിലെ ഗൗരവക്കാരായ ഈ കഥാപാത്രങ്ങൾ ഒരു കുടുംബമായി മാറുമ്പോൾ ഉണ്ടാകുന്ന രസകരമായ നിമിഷങ്ങളാണ് ചിത്രത്തെ ആകർഷകമാക്കുന്നത്. 

Also Read: ബക്കറ്റ് ലിസ്റ്റിലെ ഒരു സ്വപ്നം കൂടി സാക്ഷാത്കരിച്ചു: സന്തോഷം പങ്കിട്ട് ടൊവിനോ തോമസ്

വീഡിയോ പുറത്തുവന്നതോടെ ആരാധകർ കമന്റുകളിലൂടെ ഈ മൾട്ടിവേഴ്സിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. ചില ശ്രദ്ധേയമായ കമന്റുകളിങ്ങനെ. 

Also Read: ഇത് അവരുടെ കുടുംബപ്രശ്നം, നമ്മളിതിൽ ഇല്ല; ധ്യാനിനെ ഓടിച്ചിട്ട് തല്ലി വിനീത്; വൈറൽ രംഗം

"മനയിൽ വൈഫെ ഇല്ല. ഡെലൂലു പാട് പെടും,"

"പോറ്റി: നിനക്ക് പോവാൻ അനുവാദം ഇല്ല്യ... ഡെലൂലു:- അതിന് ആര് പോവുന്നു... ആ ഫോൺ ഒന്ന് തരാവോ?"

മലയാള സിനിമയിൽ അടുത്ത കാലത്തായി ഉണ്ടായ ഫാന്റസി/ഹൊറർ വിപ്ലവത്തിന്റെ അടയാളങ്ങളാണ് ഈ മൂന്ന് ചിത്രങ്ങളും. മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയും, ലോകയിലെയും സർവ്വംമായയിലെയും നിഗൂഢത നിറഞ്ഞ കഥാപാത്രങ്ങളും ഒരേ ഫ്രെയിമിൽ വരുന്നത് കാണാൻ പ്രേക്ഷകർക്ക് വലിയ താല്പര്യമാണ്.  മലയാളത്തിൽ ഒരു 'സിനിമാറ്റിക് യൂണിവേഴ്സ്' ഉണ്ടായാൽ എങ്ങനെയിരിക്കും എന്നതിന്റെ ഒരു ചെറിയ സൂചന കൂടിയാണ് ഈ ചിത്രം. 

Also Read: സരായയുടെ പപ്പ, ഞങ്ങളുടെ സുന്ദരമനുഷ്യൻ; സിദ്ധാർത്ഥിന് ആശംസകളുമായി കിയാര

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: