നടന്മാരായും നടിമാരായാലും പൊതു ഇടങ്ങളിൽ എത്തിയാൽ പിന്നെ ചുറ്റും ആരാധകരുടെ ബഹളമായിരിക്കും. ആരാധകർ തിരിച്ചറിയാതിരിക്കാൻ താരങ്ങൾ ചിലപ്പോൾ മുഖം മറച്ച് എത്താറുണ്ട്. പെൺകുട്ടികളുടെ ഇഷ്ട നടനായ രൺബീർ കപൂറും ഈ മാർഗ്ഗമാണ് തിരഞ്ഞെടുത്തത്.

മുംബൈ നഗരത്തിൽ മുഖം മറച്ച് ബൈക്കിൽ ചുറ്റിയടിച്ച രൺബീറിനെ ആരും തിരിച്ചറിഞ്ഞില്ല. തന്റെ പുതിയ സിനിമയായ ബ്രഹ്മാസ്ത്രയുടെ ഷൂട്ടിങ് ഇടവേളയിലാണ് താരം നഗരത്തിൽ ചുറ്റിയടിച്ചത്. സഹതാരം ഹുസൈൻ ദലാൽ ഓടിച്ച ബൈക്കിന്റെ പുറകിലിരുന്നാണ് രൺബീർ മുംബൈ നഗരത്തിലെ തിരക്കേറിയ പ്രദേശമായ ബേണ്ടി ബസാറിൽ കറങ്ങിയത്.

ബ്രഹ്മാസ്ത്ര സിനിമയിൽ ആലിയ ഭട്ടാണ് രൺബീറിന്റെ നായിക. അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രൺബീറും ആലിയയും അമിതാഭും ആദ്യമായാണ് ഒരു സിനിമയിൽ ഒന്നിക്കുന്നത്. അയൻ മുഖർജിയാണ് സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ