അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ബോളിവുഡിന്റെ പ്രിയ താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഇപ്പോള്‍ ബള്‍ഗേറിയയിലാണ്. ഈ തിരക്കുകള്‍ക്കിടയിലും നഗരം കാണാനും കറങ്ങാനും ഇരുവരും സമയം കണ്ടെത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ആലിയ ഇന്‍സ്റ്റഗ്രാമില്‍ ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തില്‍ എല്ലാവര്‍ക്കുമൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫിയ്ക്ക് പോസ് ചെയ്യുമ്പോള്‍ പുറകില്‍ മറ്റെന്തോ നോക്കി നില്‍ക്കുന്ന വേറൊരാളുണ്ട്. മറ്റാരുമല്ല രണ്‍ബീര്‍ തന്നെയാണത്. പ്രകൃതിഭംഗി ആസ്വദിക്കുകയും ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്ന തിരക്കിലാണ് രണ്‍ബീര്‍.

നിലവില്‍ ബോളിവുഡിന്റെ പ്രധാന ചര്‍ച്ചാവിഷയമാണ് ആലിയ-രണ്‍ബീര്‍ പ്രണയം. സോനം കപൂറിന്റെ വിവാഹ സല്‍ക്കാരമാണ് ഇരു താരങ്ങളുടേയും പ്രണയം വെളിച്ചത്തു കൊണ്ടു വന്നത്. ആദ്യം പാപ്പരാസികളുടെ സൃഷ്ടിയാകുമെന്നായിരുന്നു ഏവരും കരുതിയത്. പിന്നാലെ രണ്‍ബീര്‍ കപൂറാണ് ആദ്യമായി തങ്ങള്‍ പ്രണയത്തിലാണെന്ന് തുറന്നു സമ്മതിച്ച് രംഗത്തെത്തിയത്. ബോളിവുഡ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ ആലിയയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. അതുപോലെ ആലിയയും രണ്‍ബീറിനോടുള്ള ക്രഷ് തുറന്നു പറഞ്ഞിട്ടുമുണ്ട്.

Read More: ‘ആലിയാ, ഞാന്‍ ഡ്രോപ്പ് ചെയ്യാം’; ഉത്തരവാദിത്തമുളള കാമുകനായി രണ്‍ബീര്‍ കപൂര്‍

അതിനിടെ കഴിഞ്ഞ ദിവസം ഇരുവരും ഒരു ചടങ്ങിനെത്തിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ‘ആലിയാ, ഞാന്‍ കൊണ്ടു വിടാം’ എന്ന് രണ്‍ബീര്‍ പറയുന്ന വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തതിന് ശേഷം ഇരുവരും മടങ്ങിപ്പോവുമ്പോഴായിരുന്നു രണ്‍ബീര്‍ ആലിയയെ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞത്.

ഉടന്‍ തന്നെ ശരിയെന്ന് പറഞ്ഞ ആലിയ കാറിലേക്ക് കയറുകയും ചെയ്തു. ‘നാളത്തേക്ക് എല്ലാ ആശംസകളും’ എന്ന് ഒരു ആരാധകന്‍ രണ്‍ബീറിനോട് വിളിച്ച് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ‘നന്ദി, എനിക്കിത് ഉപകാരപ്പെടും’ എന്ന് പറഞ്ഞാണ് രണ്‍ബീര്‍ കാറില്‍ കയറുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook