scorecardresearch

'ബൊഗെയ്ന്‍വില്ല‍' ദേശീയ ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കണം; കോടതിയെ സമീപിച്ച് നിർമാതാക്കൾ

പോര്‍ട്ടലിലെ സാങ്കേതിക തകരാറു മൂലം ദേശിയ പുരസ്കാരത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി അമല്‍ നീരദ് പ്രൊഡകഷന്‍സാണ് കോടതിയെ സമീപിച്ചത്

പോര്‍ട്ടലിലെ സാങ്കേതിക തകരാറു മൂലം ദേശിയ പുരസ്കാരത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി അമല്‍ നീരദ് പ്രൊഡകഷന്‍സാണ് കോടതിയെ സമീപിച്ചത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bougainvillea OTT Release Date Platform

ചിത്രം: ഇൻസ്റ്റഗ്രാം

അമൽ നീരദിന്റെ സംവിധാനം ചെയ്ത 'ബൊഗെയ്ന്‍വില്ല‍' ദേശീയ ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കണമെന്ന അപേക്ഷ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകി. പോര്‍ട്ടലിലെ സാങ്കേതിക തകരാറു മൂലം പുരസ്കാരത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളായ അമല്‍ നീരദ് പ്രൊഡകഷന്‍സാണ് കോടതിയെ സമീപിച്ചത്. 

Advertisment

സാങ്കേതിക തകരാര്‍ മൂലം അപേക്ഷയുടെ അവസാന ഘട്ടത്തിൽ പണം അടയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് ഹര്‍ജിക്കാർ കോടതിയെ ബോധിപ്പിച്ചു. സമയം നീട്ടി ചോദിച്ച് ഒക്ടോബര്‍ 31 അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും നിർമാതാക്കൾ അറിയിച്ചു. വിഷയത്തിൽ, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ജസ്റ്റീസ് വി.ജി അരുണ്‍ നിര്‍ദേശിച്ചു.

Also Read: ഷെയ്ൻ നിഗത്തിന്റെ 'ഹാൽ' വിവാദം; രണ്ടു സീൻ ഒഴിവാക്കിയാൽ മതിയെന്ന് ഹൈക്കോടതി

ബൊഗെയ്ന്‍വില്ല നിരൂപക പ്രശംസ നേടിയ ചിത്രമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ചിത്രത്തിന് 2024 ലെ 7 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്നും ദേശീയ തലത്തില്‍ മത്സരിക്കാനുള്ള അവസരം നിഷേധിക്കുന്നത് നിർമാണ കമ്പനിയെ മാത്രമല്ല കലാകാരന്മാരെയും ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.

Advertisment

Also Read: ആമിയും രവിശങ്കറും ഡെന്നീസും നിരഞ്ജനും വീണ്ടുമെത്തുന്നു; സമ്മർ ഇൻ ബത്‌ലഹേം റി-റീലിസ് തീയതി പ്രഖ്യാപിച്ചു

ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ബൊഗെയ്ന്‍വില്ല. മികച്ച തിരക്കഥ, മികച്ച സംഗീത സംവിധാനം, മികച്ച നൃത്ത സംവിധാനം, മികച്ച ശബ്ദസംവിധാനം എന്നി മേഖലകളിൽ അടക്കം ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന് നടി ജ്യോതിർമയിക്ക് പ്രത്യേക ജൂറി പരാമർശവും ലഭിച്ചിരുന്നു.

Read More: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ദിലീപിന്റെയും നായിക; 223 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?

National Film Awards High Court Amal Neerad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: