സിംഗപ്പൂരിലെ മാഡം റ്റുസാഡ്‌സിൽ അന്തരിച്ച നടി ശ്രീദേവിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തു. ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂറും മക്കൾ ജാൻവി കപൂർ, ഖുഷി കപൂർ എന്നിവർ ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

ആരാധകർ എക്കാലവും നെഞ്ചോട് ചേർത്തുവയ്ക്കുന്ന, ശേഖർ കപൂർ ചിത്രം മിസ് ഇന്ത്യ(1987)യിലെ ശ്രീദേവിയുടെ കഥാപാത്രത്തിന്റെ ത്രീഡി രൂപത്തിലാണ് മെഴുക് പ്രതിമ ഒരുക്കിയിരിക്കുന്നത്.

മാഡം റ്റുസാഡ്സിലെ പ്രതിമ ശ്രീദേവിയുടെ തനി പകർപ്പാണ്. ഓരോ കാര്യങ്ങളുടേയും വിശദീകരണങ്ങൾ അത്രയും കൃത്യം. കിരീടം, കമ്മൽ, മറ്റ് ആഭരണങ്ങൾ, വസ്ത്രം, ഗൗൺ എന്നിവയെല്ലാം അതുപോലെ തന്നെ. ചിത്രത്തിലെ ആ ശ്രീദേവി കഥാപാത്രത്തെ നമ്മൾ എങ്ങനെയാണോ ഓർക്കുക, അതു പോലെ തന്നെ.

 

View this post on Instagram

 

She lives in our hearts forever

A post shared by Sanjay Kapoor (@sanjaykapoor2500) on

ബോണി കപൂറിനൊപ്പം അദ്ദേഹത്തിന്റെ സഹോദരനും അഭിനേതാവുമായ സഞ്ജയ് കപൂറും ചടങ്ങിൽ പങ്കെടുത്തു. ശ്രീദേവിയുടെ മെഴുക് പ്രതിമയ്‌ക്കൊപ്പം താനും, സഞ്ജയ് കപൂറും, ജാൻവിയും ഖുശിയും നിൽക്കുന്ന ഒരു ചിത്രവും ബോണി കപൂർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ചടങ്ങിനെ കുറിച്ച് ബോണി കപൂർ നേരത്തേ തന്നെ ട്വീറ്റ് ചെയ്തിരുന്നു, “ശ്രീദേവി ഞങ്ങളുടെ ഹൃദയങ്ങളിൽ മാത്രമല്ല, ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയത്തിലും എക്കാലവും ജീവിക്കുന്നു. 2019 സെപ്റ്റംബർ 4 ന് സിംഗപ്പൂരിലെ മാഡം റ്റുസാഡ്‌സിൽ ശ്രീദേവിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്യാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.”

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ, ശ്രീദേവിയുടെ 56ാം പിറന്നാൾ ദിനത്തിലാണ് മെഴുക് പ്രതിമയെ കുറിച്ച് മാഡം റ്റുസാഡ്‌സ് പ്രഖ്യാപനം നടത്തിയത്. ശ്രീദേവിയുടെ ജനപ്രിയ ഗാനമായ ഹവാ ഹാവായിൽ അവരുടെ പോസ്, ഭാവങ്ങൾ, മെയ്ക്കപ്പ്, വസ്ത്രധാരണം എന്നിവ എങ്ങനെയായിരുന്നു എന്ന് പകർത്താനായി, 20 ആർട്ടിസ്റ്റുകൾ അഞ്ച് മാസത്തിലധികം ശ്രീദേവിയുടെ കുടുംബവുമായി അടുത്ത് ഇടപഴകിയിരുന്നു.

Read More: Sridevi: Girl Woman Superstar: ശ്രീദേവിയുടെ ജീവിതം പുസ്തകമാകുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook