വര്‍ഷങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ചാണ് 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്നത്. മരണാനന്തരം ഒരു താരത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത് ആദ്യമായാണ്. ശ്രീദേവിക്കു വേണ്ടി പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയിരിക്കുന്നത് ഭര്‍ത്താവും, നിര്‍മ്മാതാവുമായ ബോണി കപൂറും, മക്കള്‍ ജാന്‍വി കപൂറും ഖുഷി കപൂറുമാണ്.

‘ഇതു വളരെ അഭിമാനകരമായ ഒരു മുഹൂര്‍ത്തമാണ്. അതേസമയം ഞങ്ങള്‍ ശ്രീദേവിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഇവിടെ എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ ഒരുപാട് സന്തോഷിച്ചേനെ. കൂടുതല്‍ എന്താണ് ഞാന്‍ പറയുക? ശ്രീദേവിയുടെ കഠിനാധ്വാനത്തെ അംഗീകരിച്ചതില്‍ വളരെ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. അവര്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്, എന്നാല്‍ ഈ പുരസ്‌കാരം എല്ലാറ്റിനും മുകളില്‍ തന്നെയാണ്,’ റിഹേഴ്‌സലിനിടെ ബോണി കപൂര്‍ പറഞ്ഞു.

Look at the night skies tonight… Chandni must be smiling from above She must be watching…proud of her strong daughters who’ve come and faced the world media in tough times like these Yep Jhanvi and Khushi (who’s just 17 btw) are in Delhi right now with daddy Boney Kapoor… the fam have reached the capital and are seen here at Vigyan Bhawan. Sridevi has posthumously been honoured with a National Award for her performance in MOM and the fam will collect it on her behalf Follow @khushikapoor_the_crush . #voompla #bollywood #jhanvikapoor #khushikapoor #boneykapoor #janhvikapoor #bollywoodstyle #bollywoodfashion #bollywoodactress #mumbaidaily #mumbaidiaries #mumbaiscenes #mumbai #sridevi #sridevikapoor #ripsridevi #vigyanbhawan #nationalaward #daughtersarethebest #daughtersarespecial #daughtersareablessing #delhievents #ananyapanday #suhanakhan #delhidiaries #delhiscenes #desigirl #indianactress #bollywoodactresses #bollywoodstylefile

A post shared by KHUSHI KAPOOR (@khushikapoor_the_crush) on

സാധാരണയായി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മരണാനന്തരം നല്‍കാറില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ റെഗുലേഷന്‍സില്‍ പുരസ്‌കാര ജേതാവ് നേരിട്ടെത്തി പുരസ്‌കാരം സ്വീകരിക്കണം എന്നൊരു നിബന്ധനയുണ്ട്. ശ്രീദേവിയ്ക്ക് അവാര്‍ഡ് നല്‍കിയതോടെ ആ ചരിത്രമാണ് തിരുത്തിക്കുറിച്ചത്. ഇപ്പോള്‍ മികച്ച നടിയ്ക്കുള്ള ‘ഉര്‍വ്വശി’ അവാര്‍ഡ് മരണാനന്തരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ നടിയാണ് ശ്രീദേവി.

കൂട്ടബലാത്സംഗത്തിനിരയായ മകളെ ആക്രമിച്ചവരെ തേടി ചെന്ന് പ്രതികാരം ചെയ്യുന്ന ഒരമ്മയുടെ കഥയാണ് ‘മോം’. ചിത്രത്തില്‍ ശ്രീദേവിയ്ക്കൊപ്പം നവാസുദ്ദീന്‍ സിദ്ദിഖി, അക്ഷയ് ഖന്ന, പാക്കിസ്ഥാനി താരങ്ങളായ അദ്നാന്‍ സിദ്ദിഖി, സജല്‍ അലി എന്നിവരും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് വേളയില്‍ തന്നെ ശ്രീദേവിയുടെ പ്രകടനത്തെക്കുറിച്ച് വലിയ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.

അഞ്ചു ദശാബ്ദങ്ങളോളം നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ അഭിനയത്തികവിന്റെ പര്യായമായി നില കൊണ്ട ശ്രീദേവിയ്ക്ക് ഇതുവരെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടില്ല. അസാമാന്യ അഭിനയ പാടവം കാഴ്ചവച്ച ‘സദ്മ’യില്‍ പോലും അവര്‍ പരിഗണിക്കപ്പെട്ടില്ല. പിന്നീടുള്ള ശ്രീദേവിയുടെ താര പരിവേഷമാര്‍ന്ന സിനിമാ ജീവിതത്തില്‍ ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കാന്‍ തക്കവണ്ണമുള്ള, കാമ്പുള്ള കഥാപാത്രങ്ങളും ഉണ്ടായിരുന്നില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ