/indian-express-malayalam/media/media_files/2025/12/21/bakel-fort-2025-12-21-09-56-47.jpg)
ബേക്കലിൽ ബോംബൈ സിനിമയുടെ അണിയറ പ്രവർത്തകർ മന്ത്രി മുഹമ്മദ് റിയാസിനൊപ്പം (Photo credit: Facebook/CH Kunhambu)
സിനിമാ പ്രേക്ഷരുടെ ഹൃദയത്തിൽ ഇടം പിടിച്ച "ബോംബെ’ സിനിമയിലെ ഹിറ്റ് ഗാനമായ ഉയിരൈ എന്ന ഗാനം ചിത്രീകരിച്ച മനോഹര തീരത്ത് അവർ വീണ്ടുമെത്തി. ഓർമകളുടെ വേലിയേറ്റങ്ങൾ അലയടിക്കുന്ന ബേക്കൽ തീരത്ത് പഴയ ഓർമകൾ അവർ പങ്കിട്ടു, ബേക്കലിൻറെ മനോഹാരിത വീണ്ടും അനുഭവിച്ചറിഞ്ഞു. ബോംബൈ സിനിമയുടെ സംവിധായകൻ മണി രത്നം, നായിക മനീഷ കൊയ്‌രാള, ഛായാഗ്രഹകൻ രാജീവ് മേനോൻ എന്നിവരാണ് വീണ്ടും ബേക്കലിൽ ഒത്തുചേർന്നത്.
Also Read:ആയിരം മുഖങ്ങൾ, ഒരേയൊരു ശ്രീനിവാസൻ; വീഡിയോ
ബോംബെ സിനിമയുടെയും ബേക്കൽ റിസോർട്ട്ഡവലപ്‌മെന്‍റ് കോർപറേഷൻ രൂപീകരിച്ചതിന്‍റെ മുപ്പതാം വാർഷികത്തിന്‍റെയും ഭാഗമായാണ് ഇവരെത്തിയത്.കേരള വിനോദ സഞ്ചാര വകുപ്പിന്‍റെ പദ്ധതിയായ സിനിമാ ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഇടപെട്ടാണ് ബോംബെയുടെ ശിൽപികളെ ബേക്കലിലെത്തിച്ചത്. ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും പങ്കെടുത്തു.
Also Read:'ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്, ഇല്ലാതാകുന്നത് ശരീരം മാത്രം': മഞ്ജു വാര്യർ
ബോംബെ സിനിമയില്‍ എ.ആര്‍. റഹ്‌മാന്‍റെ സംഗീത സംവിധാനത്തില്‍ പിറന്ന സൂപ്പർഹിറ്റ് ഗാനമായ ‘ഉയിരേ’ ചിത്രീകരിച്ചത് ബേക്കൽ കോട്ടയിലും പരിസരത്തുമാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ മനോഹരമായ ബീച്ചും വലതുവശത്ത് കടലിലേക്ക് കൈനീട്ടിയ കൊത്തളങ്ങളുമൊക്കെയുള്ള കോട്ടയെയും ലോകമാകെ പടർത്തിയത് ‘ബോംബെ’ യാണ്. ഇപ്പോഴും ബേക്കലിൽ എത്തുന്ന വിനോദ സഞ്ചാരികൾ ബോംബെയിലെ ഗാന രംഗം ചിത്രീകരിച്ച സ്ഥലത്ത് എത്താറുണ്ട്.
Also Read:നിവിൻ പോളിയുടെ 'ഫാർമ' ഒടിടിയിലെത്തി, എവിടെ കാണാം?
സിനിമ റീലീസ് ചെയ്‌തവർഷം തന്നെയാണ് സംസ്ഥാന സർക്കാർ ബിആർഡിസി രൂപീകരിച്ചത്. കേരളത്തിന്‍റെ ഭംഗിയെ പശ്ചാത്തലമാക്കിയ നിരവധി ഹിറ്റ് സിനിമകൾ ഉണ്ടായിട്ടുണ്ട്. ആ ഓർമകളെ നിലനിർത്തിർത്തി വിനോദ സഞ്ചാരികളെ അവിടേയ്ക്ക് ആകർഷിപ്പിക്കുന്നതാണ് സിനിമാ ടൂറിസം പദ്ധതി.
നിലവിൽ വിവാഹം,കമ്പനികളുടെ ഒത്തുചേരലുകൾ എന്നിവയ്ക്ക് ബിആർഡിസി സൗകര്യമൊരുക്കുന്നുണ്ട്. 312 ആഡംബര വിവാഹങ്ങൾ ഇവിടെ നടന്നു. മുപ്പതാം വാർഷികത്തിൻറ ഭാഗമായ പ്രദേശത്ത് എത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്
Read More: ക്രൈം ഡ്രാമ ഫാമിലി ത്രില്ലർ പർപ്പിൾ പോപ്പിൻ ഒടിടിയിലേയ്ക്ക്, എവിടെ എപ്പോൾ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us