/indian-express-malayalam/media/media_files/uploads/2023/08/bombay-jayashri-son-amrit-ramnath.jpeg)
Bombay Jayashri son Amrit Ramnath to compose for Pranav Mohanlal Vineeth Sreenivasan Movie
മലയാളത്തിൽ ചുരുക്കം ഗാനങ്ങളേ ആലപിച്ചിട്ടുള്ളൂ എങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ബോംബെ ജയശ്രീ. കുറച്ചു മാസങ്ങൾക്ക് മുൻപ് ലണ്ടനിൽ കച്ചേരി അവതരിപ്പിക്കാൻ പോയപ്പോൾ അന്യൂറിസം ബാധിച്ച് അവിടെയും തുടർന്നും ഇന്ത്യയിലും ചികിത്സ തേടി ഇപ്പോൾ വിശ്രമത്തിൽ ആണ് അവർ. തങ്ങളുടെ പ്രിയ ഗായിക എന്ന് മടങ്ങി വരും എന്ന് കാത്തിരിക്കുന്ന അവരുടെ ആരാധകർക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് ഏറ്റവും പുതിയ വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ പുറത്ത് വരുന്നത്. 'വർഷങ്ങൾ പോയതറിയാതെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ ഉൾപ്പടെ ചെറുപ്പക്കാരുടെ ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം പകരുന്നത് ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ് ആണ്.
ഗായകനും സംഗീത സംവിധായനുമാണ് 25 വയസ്സുകാരനായ അമൃത്. തന്റേതായി അനേകം ഇൻഡിപെൻഡന്റ് ആൽബങ്ങൾ ചെയ്തിട്ടുള്ള അമൃതിന്റെ ആദ്യ സിനിമാ സംരംഭം ആണ് ഇത്. അമ്മ ബോംബെ ജയശ്രീ, അവരുടെ ഗുരു ലാൽഗുഡി ജി ജയരാമൻ എന്നിവരുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ച അമൃത്, ഹിന്ദുസ്ഥാനി സംഗീതം, പാശ്ചാത്യ സംഗീതം എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
തന്റെ ഏറ്റവും വലിയ സ്വപ്നം ഇവിടെ സാക്ഷാത്‌കരിക്കപ്പെടുന്നു എന്ന് 'വർഷങ്ങൾ പോയതറിയാതെ'യുടെ അനൗൺസ്‌മെന്റ് ഷെയർ ചെയ്തു കൊണ്ട് അമൃത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഇതെന്താ യൂത്തൻമാരുടെ സംസ്ഥാനസമ്മേളനമോ? വൻതാരനിരയുമായി വിനീതിന്റെ 'വർഷങ്ങൾക്കു ശേഷം'
'ഹൃദയം' എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം.' മെറിലാൻഡ് ഫിലിംസ് ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് ചിത്രം നിർമ്മിക്കുന്നത്. 'ഹൃദയ'ത്തിന്റെ നിർമ്മാതാവും മെറിലാൻഡ് ആയിരുന്നു.
മലയാള സിനിമയിലെ യൂത്തന്മാരായ താരങ്ങളുടെ വലിയൊരു നിര തന്നെ ചിത്രത്തിനായി കൈകോർക്കുന്നു എന്നതാണ് മറ്റൊരു കൗതുകം. പ്രണവിനൊപ്പം ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നിരജ് മാധവ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ, നിവിൻ പോളി എന്നിവരും ചിത്രത്തിലുണ്ട്. 'ഇതെന്താ യൂത്തന്മാരുടെ സംസ്ഥാനസമ്മേളനമോ' എന്നാണ് ആരാധകർ തിരക്കുന്നത്. എന്തായാലും മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങൾ ഒന്നിച്ചെത്തുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.