മുംബൈ: ബോളിവുഡ് ഗായകനും നടനുമായ ഹിമേഷ് രേഷാമിയ വിവാഹമോചിതനായി. 22 വര്‍ഷത്തെ വിവാഹജീവിതത്തിനാണ് ഹിമേഷും ഭാര്യ കോമളും വിരാമമിടുന്നത്. ബോംബെ ഹൈക്കോടതിയാണ് ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചത്. മാസങ്ങളായി ഇരുവരും രണ്ടായാണ് താമസിക്കുന്നത്.
പരസ്പര ധാരണയും ബഹുമാനവുമാണ് കുടുംബ ബന്ധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഹിമേഷ് പ്രതികരിച്ചു. തങ്ങള്‍ രണ്ടുപേരും ചേര്‍ന്നെടുത്ത തീരുമാനമാണ് ഇതെന്നും കുടുംബാംഗങ്ങള്‍ക്കും വിവാഹമോചനത്തില്‍ എതിര്‍പ്പ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോമള്‍ തന്റെ കുടുംബമായി എന്നും തുടരുമെന്നും എന്നും പിന്തുണ നല്‍കുമെന്നും ഹിമേഷ് വ്യക്തമാക്കി.
ഇരുവര്‍ക്കും ‘സ്വയം’ എന്ന പേരിലുള്ള മകനുമുണ്ട്. നേരത്തെ ടെലിവിഷന്‍ താരം സോണിയ കപൂറുമായി ചേര്‍ത്താണ് ഗോസിപ്പുകള്‍ വന്നിരുന്നു. നിരവധി ആല്‍ബങ്ങളിലും ചിത്രങ്ങളിലും സംഗീതം ഒരുക്കിയ താരമാണ് ഹിമേഷ് രേഷ്മയ്യ. ഇതിന് പുറമെ ഗായകന്, അഭിനേതാവ് എന്ന നിലയിലും തംരഗം ഉണ്ടാക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.