ധനുഷിനും വിജയകാന്തിനും ബോംബ് ഭീഷണി; അന്വേഷണവുമായി പൊലീസ്

തമിഴകത്തെ താരങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുകയാണ്. രജനീകാന്ത്, സൂര്യ, വിജയ്, അജിത്ത് എന്നിവർക്കെതിരെയും അടുത്തിടെ ബോംബ് ഭീഷണിയുണ്ടായിരുന്നു

Dhanush, vijayakanth

തമിഴ് താരങ്ങളായ ധനുഷ്, വിജയ് കാന്ത് എന്നിവർക്ക് നേരെ ബോംബ് ഭീഷണി. പൊലീസ് ഉദ്യോഗസ്ഥർ ഇരുവരുടെയും വീടുകളിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ധനുഷിന്റെ അഭിരാമപുരത്തെ വീട്ടിലും വിജയ് കാന്തിന്റെ വിരുഗംമ്പക്കത്തെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോൺസന്ദേശത്തെ തുടർന്നാണ് പൊലീസ് താരങ്ങളുടെ വീട്ടിൽ തിരച്ചിൽ നടത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

രണ്ടു ഫോൺകോളുകളും ഒരാൾ തന്നെയാണ് ചെയ്തിരിക്കുന്നതെന്നും ഉടനെ തന്നെ അഞ്ജാത സന്ദേശം അയച്ച ആളെ പിടികൂടുമെന്നും പൊലീസ് തിരച്ചിലിന് ഒടുവിൽ വ്യക്തമാക്കി.

തമിഴകത്തെ താരങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുകയാണ്. രജനീകാന്ത്, സൂര്യ, വിജയ്, അജിത്ത് എന്നിവരുടെ വീടുകൾക്കു നേരെയും സമാനമായ രീതിയിൽ ബോംബ് ഭീഷണി ഉയർന്നിരുന്നു.

Read more: രജനീകാന്തിന്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാതൻ; തിരച്ചിലുമായി പൊലീസ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bomb threat against dhanush vijayakanth chennai residences

Next Story
പാർവതിയുടെ രാജിക്ക് പിറകെ ‘അമ്മ’ സംഘടനയ്ക്കെതിരെ വിമർശനവുമായി ഡബ്ല്യുസിസിAMMA Women in Cinema Collective the story so far
The moderation of comments is automated and not cleared manually by malayalam.indianexpress.com