സോഷ്യല്‍ മീഡിയ ഇപ്പോള്‍ കുപ്പിയുടെ അടപ്പ് തെറിപ്പിക്കുന്ന തിരക്കിലാണ്. ഹോളിവുഡില്‍ ആരംഭിച്ച് ഇങ്ങ് മോളിവുഡ് വരെ എത്തി നില്‍ക്കുകയാണ് ബോട്ടില്‍ക്യാപ്പ് ചലഞ്ച്. തായ്ക്ക്വാണ്ടോ പരിശീലകനും ഫൈറ്ററുമായി ഫരാബി ദാവ്‌ലെച്ചിന്‍ തുടക്കം കുറിച്ച ചലഞ്ച് മറ്റുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു

എംഎംഎ താരം മാക്‌സ് ഹാലോവെ ഏറ്റെടുത്തതോടെയാണ് ചലഞ്ച് വൈറലാകുന്നത്. പിന്നാലെ ഹോളിവുഡ് ആക്ഷന്‍ ഹീറോ ജെയ്‌സണ്‍ സ്റ്റാതവും കുപ്പിയുടെ അടപ്പ് അടിച്ചു തെറിപ്പിച്ചു. ഇതോടെ ഇന്ത്യയിലും ചലഞ്ച് ഏറ്റെടുക്കാന്‍ ആളുകളുണ്ടായി. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചലഞ്ച് ഏറ്റെടുത്ത് കുപ്പിയുടെ അടപ്പ് ആദ്യം അടിച്ച് തെറിപ്പിച്ചത്. പിന്നാലെ തെന്നിന്ത്യന്‍ ആക്ഷന്‍ താരം അര്‍ജുന്‍, മലയാളി താരം നീരജ് മാധവ് അടക്കമുള്ളവര്‍ ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തി.

എന്നാല്‍ ഇതുവരെയുള്ളതിനേക്കാള്‍ രണ്ട് പടി മുകളിലേക്ക് ചലഞ്ചിനെ കൊണ്ടു പോയിരിക്കുകയാണ് ബോളിവുഡ് താരം വിദ്യുത് ജാംവാല്‍. ഒരേ സമയം മൂന്ന് കുപ്പികളുടെ അടപ്പ് അടിച്ച് തെറിപ്പിച്ചാണ് വിദ്യുത് ചലഞ്ച് ഏറ്റെടുത്തത്.

കുപ്പിയുടെ അടപ്പ് ചവുട്ടി തെറിപ്പിക്കുമ്പോള്‍ കുപ്പി വീഴുകയോ പൊട്ടുകയോ ചെയ്യരുതെന്നാണ് ചലഞ്ച്. വിദ്യുത് ഒറ്റച്ചവിട്ടിന് മൂന്ന് കുപ്പികളുടെ അടപ്പും തെറിപ്പിക്കുന്നുണ്ട്.


Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook