അമ്മയാകാൻ പോകുന്നുവെന്ന വിവരം അറിയിച്ചശേഷം ആദ്യമായി പൊതുവേദിയിലെത്തിയിരിക്കുകയാണ് സോനം കപൂർ. മുംബൈയിൽ ഒരു മൾട്ടി ബ്രാൻഡ് സ്‌നീക്കർ ബോട്ടിക്കിന്റെ ഉദ്ഘാടന ചടങ്ങിനാണ് ഭർത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പം സോനം എത്തിയത്. അനിൽ കപൂർ, ഹർഷ് വർധൻ കപൂർ, ഹുമ ഖുറേഷി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



നേരത്തെ, സഹോദരി റിയ കപൂർ സോനത്തിന്റെയും ആനന്ദിന്റെയും ചിത്രങ്ങൾ പങ്കുവച്ചിരുന്നു. സ്റ്റൈലിഷ് ലുക്കിലായിരുന്നു സോനം. ചിത്രങ്ങളിൽ സോനത്തിന്റെ കുഞ്ഞുവയർ വ്യക്തമായി കാണാമായിരുന്നു.
മാർച്ച് 21 നാണ് തന്റെ കുഞ്ഞു വയറിൽ കൈവച്ച് ഭർത്താവിന്റെ മടിയിൽ കിടക്കുന്ന ഫൊട്ടോയ്ക്കൊപ്പം അമ്മയാകാൻ പോകുന്ന വിവരം സോനം അറിയിച്ചത്. ”ഞങ്ങളാൽ കഴിയുന്ന മികച്ച രീതിയിൽ നിന്നെ വളർത്താൻ നാലു കൈകൾ,, ഓരോ ചുവടിലും നിനക്കൊപ്പം മിടിക്കുന്ന രണ്ട് ഹൃദയങ്ങള്‍, നിനക്ക് സ്നേഹവും പിന്തുണയും നല്‍കുന്ന ഒരു കുടുംബം. നിന്നെ കാണാൻ കാത്തിരിക്കാനാവുന്നില്ല”, സോനം കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2018 ലാണ് സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ലണ്ടനിലാണ് ഇരുവരും താമസിക്കുന്നത്.
Read More: നിന്നെ കാണാൻ കാത്തിരിക്കാനാവുന്നില്ല; അമ്മയാകാനൊരുങ്ങി സോനം കപൂർ