മൂന്നാര്‍ സന്ദര്‍ശനത്തിനിടെ കണ്ട രസകരമായ കാഴ്ച പങ്കുവച്ച് എംപി ശശി തരൂര്‍. മൂന്നാറില്‍ വിശ്രമിക്കാനായി ഒരു മുറിയിലേക്ക് ചെന്നപ്പോള്‍ കണ്ട കാഴ്ചയാണ് ശശി തരൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ചിത്രങ്ങളും ഒരു വലിയ കട്ട്‌ ഔട്ടും ഉള്ള മുറിയിലേക്കാണ് വിശ്രമിക്കാനായി അദ്ദേഹം കയറി ചെന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ‘ചെന്നൈ എക്സ്പ്രസ്സ്‌’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മൂന്നാറില്‍ എത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ താമസിച്ച മുറിയാണത്. കിങ് ഖാന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി ആ മുറി ഒരു ‘ഷാരൂഖ് ഷ്രൈന്‍’ തന്നെയാക്കി മാറ്റിയിരിക്കുകയാണ് ഹോട്ടല്‍ ഉടമസ്ഥര്‍. ചുറ്റിലും ഷാരൂഖ് ഖാന്‍ നിറഞ്ഞു നില്‍ക്കുന്ന മുറിയില്‍ കിടന്നെങ്ങനെ വിശ്രമിക്കും എന്നാണ് തരൂര്‍ ചോദിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Bollywood news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ