ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലയണ്‍ കിങ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ശബ്ദം പകരുന്നത് കിങ് ഖാന് ഷാരൂഖ് ഖാനും മകന് ആര്യന് ഖാനുമാണെന്ന് കൂടി അറിഞ്ഞതോടെ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നു. മുഫാസയായി ഷാരൂഖ് എത്തുന്ന ട്രെയിലര്‍ സൃഷ്ടിച്ച ഓളം വേറെ തന്നെയായിരുന്നു. നിമിഷങ്ങള്‍ക്കകമാണ് വീഡിയോ വൈറലായത്. ഇപ്പോഴിതാ ആര്യന്റെ ശബ്ദത്തിലുള്ള സിമ്പയും എത്തിയിരിക്കുകയാണ്.
ആര്യന്റെ സിമ്പയും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ പിതാവിനെ കുറിച്ചും അദ്ദേഹം തന്നില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചുമെല്ലാം സിമ്പ പറയുന്നതാണ് വീഡിയോ. വീഡിയോയുടെ പ്രധാന ആകര്‍ഷണം ആര്യന്റെ ശബ്ദം തന്നെയാണ്. ഷാരൂഖിന്റെ മകന് ആണെങ്കിലും ഇതാദ്യമായാണ് ഒരു ചിത്രത്തിന്റെ ഭാഗമായോ മറ്റ് ഏതെങ്കിലും തരത്തിലോ ആര്യന് അവതരിപ്പിക്കപ്പെടുന്നത്.
തന്റെ ശബ്ദത്തിന്റെ കരുത്തു കൊണ്ടും വോയ്സ് മോഡുലേഷന് കൊണ്ടും മാത്രമല്ല വീഡിയോയില്‍ ആര്യന് ശ്രദ്ധേയനാകുന്നത്. ഷാരൂഖിന്റെ ശബ്ദത്തോടുള്ള അസാമാന്യ സാമ്യതയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വീഡിയോയുടെ ഓപ്പണിങ്ങിലെ ആര്യന്റെ വോയ്സ് ഓവര്‍ ഷാരൂഖിന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ മാത്രം സാമ്യതയുള്ളതാണ്.
Mera Simba.. #TheLionKing @disneyfilmindia pic.twitter.com/kC66BMBOVE
— Shah Rukh Khan (@iamsrk) July 11, 2019
ഷാരൂഖ് തന്നെയാണ് ട്രെയിലര്‍ വീഡിയോ പുറത്ത് വിട്ടത്. എന്റെ സിമ്പയെന്നാണ് വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ഷാരൂഖ് കുറിച്ചത്.