/indian-express-malayalam/media/media_files/uploads/2019/08/vidya-indira.jpg)
ലഞ്ച് ബോക്‌സ്, ഫോട്ടോഗ്രാഫ് എന്നീ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസില്‍ സ്വന്തമായൊരു ഇടം നേടിയിട്ടുണ്ട് റിതേഷ് ബത്ര. ഹിന്ദി നടിമാരില്‍ ഇന്ന് ഏറ്റവും വലിയ സ്റ്റാറാണ് വിദ്യാ ബാലന്‍. റിതേഷും വിദ്യയും കൈ കോര്‍ക്കുകയാണ്. സിനിമയ്ക്കായല്ല, പകരം വെബ് സീരിസിനായാണ് വിദ്യ ബാലനും റിതേഷ് ബത്രയും ഒരുമിക്കുന്നത്. പറയുന്നതാകട്ടെ ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രിമാരിലൊരാളായ, ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ കഥ പറയാനും
സാഗരിക ഗോസിന്റെ ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരമായിരിക്കും വെബ് സീരിസ്. വിദ്യ പുസ്തകത്തിന്റെ പകര്‍പ്പ് അവകാശം സ്വന്തമാക്കിയിട്ടുണ്ട്. വിദ്യ ബാലന്റെ വെബ് സീരിസ് അരങ്ങേറ്റത്തിനുള്ള അവസരം കൂടിയാണ് ഇതോടെ അരങ്ങേറുന്നത്. സീരിസിനെ കുറിച്ചുള്ള ആലോചനകള്‍ നാളുകളായി നടക്കുന്നതായി വിദ്യ തന്നെ നേരത്തെ പറഞ്ഞിരുന്നു.
Read More: മത വിശ്വാസം എന്നത് അസഹിഷ്ണുതയുടെ പര്യായമായി മാറി: വിദ്യാ ബാലൻ
''ഞാനൊരു വെബ് സീരിസ് ചെയ്യുകായണ്. എന്റെ അരങ്ങേറ്റമാണ്. റോണി സ്‌ക്രൂവാലയായിരിക്കും നിര്‍മ്മിക്കുക. ഒരുപാട് നാളായുള്ള ശ്രമങ്ങളാണ് ഇത്. വെബ് സീരിസിന് ഒരുപാട് സമയം വേണം. അതുകൊണ്ടാണ് സമയമെടുക്കുന്നത്. അധികം വൈകില്ലെന്ന് പ്രതീക്ഷിക്കുന്നു'' എന്നായിരുന്നു വിദ്യ പറഞ്ഞത്.
വിദ്യ ബാലന്റേതായി അവസാനമിറങ്ങിയ ചിത്രം മിഷന്‍ മംഗളാണ്. നിത്യ മേനന്‍, താപ്‌സി പന്നു, സൊനാക്ഷി സിന്‍ഹ, അക്ഷയ് കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. അതേസമയം തന്നെ ഗണിതശാസ്ത്രജ്ഞ ശകുന്താളാദേലിയുടെ ജീവിത കഥയും വിദ്യ ചെയ്യുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.