scorecardresearch

പ്രീ-ബുക്കിങ്ങിൽ റെക്കോർഡിട്ട് 'അനിമൽ'; വിറ്റുപോയത് 2 ലക്ഷത്തിലേറെ ടിക്കറ്റുകൾ

രൺബീർ കപൂർ നായകനാവുന്ന അനിമൽ പ്രീ ബുക്കിംഗിൽ റെക്കോർഡിടുകയാണ്. 6.42 കോടി രൂപയോളമാണ് പ്രീ ബുക്കിംഗിലൂടെ ചിത്രം നേടിയത്

രൺബീർ കപൂർ നായകനാവുന്ന അനിമൽ പ്രീ ബുക്കിംഗിൽ റെക്കോർഡിടുകയാണ്. 6.42 കോടി രൂപയോളമാണ് പ്രീ ബുക്കിംഗിലൂടെ ചിത്രം നേടിയത്

author-image
Entertainment Desk
New Update
Animal movie

രൺബീർ കപൂർ പ്രധാന വേഷത്തിൽ എത്തുന്ന സന്ദീപ് റെഡ്ഡി വംഗയുടെ 'അനിമൽ' ഡിസംബർ ഒന്നിന് പ്രദർശനത്തിനെത്തും

തുടർച്ചയായുള്ള പരാജയങ്ങളുടെ നീണ്ടനിര താറുമാറാക്കിയ ബോളിവുഡിന് ജീവവായു പകരുകയായിരുന്നു പത്താനും ജവാനും ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾ. തിയേറ്ററുകളിലേക്ക്  പ്രേക്ഷകരെ വീണ്ടും മടക്കിക്കൊണ്ടുവരാൻ ഈ സമീപകാല ചിത്രങ്ങൾക്ക് സാധിച്ചെന്നതിന്റെ തെളിവാണ് സന്ദീപ് റെഡ്ഡി വംഗ- രൺബീർ കപൂർ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'അനിമൽ' എന്ന ചിത്രത്തിന്റെ പ്രീ ബുക്കിങ്ങ് കണക്കുകൾ. 

Advertisment

ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 50 കോടി കവിയുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ചിത്രത്തിന്റെ മുൻകൂർ ബുക്കിങ്ങിൽ വൻ കുതിച്ചുചാട്ടം ഉണ്ടായത്. 6,036 ഷോകൾക്കായി, 2,09,986 ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയത്. 6.42 കോടി രൂപ ഈ പ്രീ ബുക്കിങ്ങിൽ നിന്ന് മാത്രം നേടിയെന്ന് ഇൻഡസ്ട്രി ട്രാക്കറായ  സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ 1,79,196 ടിക്കറ്റുകളാണ് വിറ്റുപോയത്, ഇതിൽ നിന്ന് മാത്രം 5.87 കോടി രൂപയാണ് നേടിയത്. തെലുങ്ക് പതിപ്പിന് 33,453 ടിക്കറ്റുകളും (54 ലക്ഷം രൂപ) തമിഴ് പതിപ്പിൽ 32,740 രൂപയുടെ ടിക്കറ്റുകളും ഇതിനോടകം വിറ്റുപോയിട്ടുണ്ട്. ഡൽഹിയും തെലങ്കാനയുമാണ് ചിത്രത്തിന്റ അഡ്വാൻസ് ബുക്കിങ്ങിൽ മുൻപന്തിയിൽ, യഥാക്രമം 1.51 കോടിയും 1.23 കോടിയുമാണ് ഇവിടങ്ങളിൽ നിന്നുള്ള പ്രീബുക്കിങ്ങ് കളക്ഷൻ.

രാജ് കുമാർ ഹിരാനി, രൺബീർ കപൂറിനെ നായകനാക്കി ഒരുക്കിയ 'സഞ്ജു' കേരളത്തിലടക്കം വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ സ്വീകാര്യതയാണ് നേടിയത്. അതുകൊണ്ടു തന്നെ സൗത്ത് ഇന്ത്യൻ പ്രേക്ഷകരും പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കി കാണുന്നത്. സഞ്ജു ആദ്യദിനം നേടിയ 34.75 കോടി റെക്കോർഡ് അനിമൽ തകർക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അനിമലിനൊപ്പം ക്ലാഷ് റിലീസായെത്തുന്ന വിക്കി കൗശൽ ചിത്രം 'സാം ബഹാദൂർ' ഇതേവരെ 15000 താഴെ ടിക്കറ്റുകൾ മാത്രമാണ് പ്രീബുക്കിങ്ങിൽ വിറ്റഴിച്ചിട്ടുള്ളത്. 

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) 'എ' റേറ്റിംഗും, ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ (ബിബിഎഫ്‌സി) 18+  റേറ്റിഗുമാണ് ചിത്രത്തിനു നൽകിയത്. വെബ്‌സൈറ്റിലെ വിശദാംശങ്ങളിൽ ചിത്രത്തിൽ സംഘട്ടനം, സെക്ഷ്വൽ അബ്യൂസ്, ഡൊമസ്റ്റിക് അബ്യൂസ് തുടങ്ങിയവ ഉൾപ്പെടുന്ന ഡാർക്ക് ഹിന്ദി ഭാഷ ആക്ഷൻ ഡ്രാമ ആയിട്ടാണ് ലിസ്റ്റു ചെയ്തത്. 

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ 24 മണിക്കൂറിനുള്ളിൽ 7.13 കോടി ആളുകളാണ് കണ്ടത്. ഗാങ്സ്റ്റർ വേഷത്തിൽ രൺബീർ എത്തുന്ന ചിത്രത്തിൽ അച്ഛൻ മകൻ ബന്ധവും പ്രമേയമാണ്. അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി ചിത്രം പ്രദർശനത്തിനെത്തുന്നു. 

Read More Entertainment Stories Here

Ranbir Kapoor Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: