പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജൊനാസിന്റെ സഹോദരൻ ജോ ജൊനാസിന്റെ വിവാഹ ആഘോഷങ്ങളിലാണ് കുടുംബം. ജോ ജൊനാസും ഹോളിവുഡ് നടിയുമായ സോഫി ടർണറും തമ്മിലുളള വിവാഹം ഏതാനും ദിവസങ്ങൾക്കുളളിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. സോഫിയും ജോ ജൊനാസും മേയിൽ ലാസ്‌വെഗാസിലെ ചർച്ചിൽവച്ച് ലളിതമായ രീതിയിൽ വിവാഹിതരായിരുന്നു. ഔദ്യോഗിക വിവാഹമാണ് വരും നാളുകളിൽ നടക്കാൻ പോകുന്നത്.

വിവാഹത്തിനു മുൻപായി അടുത്ത സുഹൃത്തുക്കൾക്കായി നടത്തിയ പാർട്ടിയിൽനിന്നുളള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും പാരിസിൽ റിവർബോട്ടിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തു. പ്രിയങ്കയുടെ ഫാൻ ക്ലബ്ബുകൾ ഇതിന്റെ നിരവധി ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.

പാർട്ടിക്കുശേഷമുളള പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രങ്ങളും ആരാധകർ പങ്കുവച്ചിട്ടുണ്ട്.

2018 ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. വലിയ ആഘോഷ പരിപാടികളിലൂടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook