PM Narendra Modi movie release: നിരവധി വിവാദങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ’പിഎം നരേന്ദ്രമോദി’ ഇന്ന് തിയേറ്ററുകളിലെത്തി. ചിത്രം തിരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടികാട്ടി ചിത്രത്തിനെതിരെയുണ്ടായ ആരോപണങ്ങളെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിത്രത്തിന്റെ റിലീസ് റദ്ദാക്കിയിരുന്നു.
“പിഎം നരേന്ദ്രമോദി പ്രചോദനവും പോരാളിയും ഇതിഹാസവുമാണ്. അദ്ദേഹം ഒരിക്കലും തോറ്റുകൊടുത്തിട്ടില്ല. എല്ലാ എതിർപ്പുകളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഞങ്ങൾ മേയ് 24 ന് ഉദിച്ചുയരുകയാണ്, ഞങ്ങളുടെ സ്വപ്നം നിങ്ങളുമായി പങ്കുവയ്ക്കാൻ,” എന്നാണ് വിവേക് ഒബ്റോയ് ഇന്നലെ കുറിച്ചത്.

വിവേക് ഒബ്റോയ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിൽ മോദിയുടെ കുട്ടിക്കാലം മുതൽ ഇന്നു കാണുന്ന ശക്തനായ നേതാവായി മാറുന്നതുവരെയുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്. നിരവധിയേറെ പേരാണ് ചിത്രം കണ്ട് വിവേക് ഒബ്റോയിയേയും സംവിധായകൻ ഓമംഗ്‌കുമാറിനെയും അഭിനന്ദിച്ചു രംഗത്തുവരുന്നത്. പ്രേക്ഷകർക്ക് പ്രചോദനമായി മാറുന്ന രീതിയിലാണ് ചിത്രമെടുത്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന ആദ്യഘട്ട പ്രതികരണങ്ങൾ. വളരെ സ്വഭാവികമായ അഭിനയം കൊണ്ട് വിവേക് ഒബ്റോയ് തന്റെ കഥാപാത്രത്തിനോട് നീതി പുലർത്തിയിരിക്കുന്നു എന്നും പ്രേക്ഷകർ വിലയിരുത്തുന്നു.
Congratulations @vivekoberoi on your latest film #PMNarendraModi You were honest and depicted the journey of an extraordinary man sincerely on celluloid. We missed our selfie, saving it for our next meeting. Congrats @OmungKumar on your biopic series!
— Ram Kamal (@Ramkamal) May 23, 2019
Last night watched #PMNarendraModi film and it is very inspirational just like our H'ble @narendramodi Ji .
Would like to wish @sandip_Ssingh and team all the best for the film release and Modi ji for another 5 years to create magic and make India proud globally .— Divya Khosla Kumar (@iamDivyaKhosla) May 24, 2019
ഗുജറാത്ത്, മുംബൈ, ഉത്തരകാശി എന്നിവിടങ്ങളിലാണ് ‘പിഎം നരേന്ദ്രമോദി’ ചിത്രീകരിച്ചിരിക്കുന്നത്. 23 ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്. ചിത്രം ആദ്യദിനം തന്നെ രണ്ടുകോടി നേടുമെന്ന് ഫിലിം ട്രേഡ് അനലിസ്റ്റായ ഗിരീഷ് ജോഹർ പ്രവചിച്ചിരുന്നു. “പിഎം നരേന്ദ്ര മോദി ചിത്രത്തിനെ ചുറ്റിപ്പറ്റിയുള്ള ഒച്ചപ്പാട് കുറച്ച് ശമിച്ചിട്ടുണ്ട്. മുൻപ് ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ ഒരു പൊളിറ്റിക്കൽ അജണ്ടയെയാണ് സൂചിപ്പിച്ചതെങ്കിൽ ഇപ്പോൾ അത് ഒരു രാഷ്ട്രീയ നേതാവിന്റെ ജീവചരിത്ര സിനിമയായി മാത്രമെ വീക്ഷിക്കപ്പെടുന്നുള്ളു. അതിനാൽ തന്നെ ചിത്രത്തിന്റെ ആദ്യ ദിവസത്തിന്റെ നേട്ടം രണ്ട് കോടിയോളം എത്താമെന്ന് ഞാൻ അനുമാനിക്കുന്നു,” എന്നാണ് ഗിരീഷ് ജോഹറിന്റെ ബോക്സ് ഓഫീസ് പ്രവചനം.
Read more: മോദിയുടെ ജീവചരിത്ര സിനിമ ‘പ്രൊപ്പഗാണ്ട’യോ?: വിവേക് ഒബ്റോയ് പറയുന്നു
‘പിഎം നരേന്ദ്രമോദി’യെ കുറിച്ച് ഇന്ത്യൻ എക്സ്‌പ്രസ്സ് ഫിലിം ക്രിട്ടിക് ശുഭ്ര ഗുപ്ത:
“The film offers up no debatable points, no what-ifs, no grey areas. There’s no mention of ‘hindutva’, only ‘Hinduism’ which is also, as he helpfully points out, a ‘soch’. As a bio-pic, it inhabits muddled, post-truth territory. As a hagiography though, genuflecting at the altar of the man, it’s perfect. It’s uncritical, unquestioning, high on rhetoric. And there’s nothing accidental about it.”
റിവ്യൂ ഇവിടെ വായിക്കാം: PM Narendra Modi movie review: An unapologetic hagiography