ബോളിവുഡ് താരങ്ങളായ അർജുൻ കപൂറും മലൈക അറോറയും ഏറെ വർഷങ്ങളായി പ്രണയത്തിലാണ്. ഇരുവരും ഇപ്പോൾ പാരിസിൽ വെക്കേഷനിലാണ്. വെക്കേഷൻ ദിനത്തിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.
ഈഫൽ ടവർ ബാക്ഗ്രൗണ്ടാക്കി അർജുൻ കപൂർ പകർത്തിയ സെൽഫിയാണ് ചിത്രങ്ങളിലെ ഏറെ ആകർഷണം. അർജുന്റെ തോളിൽ കൈവച്ച് ചാരിനിൽക്കുന്ന മലൈകയെയും കാണാം. ഈഫർ ടവറിന്റെ സമീപത്തുവച്ചു പകർത്തിയ കൂടുതൽ ചിത്രങ്ങൾ ഇരുവരും ഷെയർ ചെയ്തിട്ടുണ്ട്.
നേരത്തെ അർജുൻ കപൂറിന്രെ ബെർത്ത്ഡേ ആഘോഷത്തിൽനിന്നുള്ള ചിത്രങ്ങൾ മലൈക ഷെയർ ചെയ്തിരുന്നു. ബ്ലാക്ക് ഡ്രസിൽ സൺഗ്ലാസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലായിരുന്നു ഇരുവരും.
സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാന്റെ ഭാര്യയായിരുന്ന മലൈക 2017ലാണ് വിവാഹമോചനം നേടുന്നത്. ഇതിനുശേഷം 2018 ലാണ് അർജുനും മലൈകയും പ്രണയത്തിലാവുന്നത്. അർബാസ് ഖാനുമായുള്ള വിവാഹ ബന്ധത്തിൽ അർഹാൻ എന്നൊരു മകൻ മലൈകയ്ക്കുണ്ട്.
2019 ജൂൺ 26നാണ് ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 46 കാരിയായ മലൈകയും 35 കാരൻ അർജുനും തമ്മിലുള്ള പ്രണയം ബോളിവുഡിൽ ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നു. ബോണി കപൂറിന്റെയും ആദ്യഭാര്യ മോണ ഷോറി കപൂറിന്റെയും മകനാണ് അർജുൻ.
Read More: മൗനി റായിയുടെ ഈ സ്റ്റെലിഷ് ഡ്രസ്സിന്റെ വിലയറിയാമോ?