ബോളിവുഡ് കാത്തിരുന്ന രൺബീർ കപൂർ-ആലിയ ഭട്ട് വിവാഹം നാളെയെന്ന് റിപ്പോർട്ട്. വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങൾക്ക് തുടക്കമായിട്ടുണ്ട്. മുംബൈ ബാന്ദ്രയിലുള്ള രൺബീറിന്റെ അപ്പാർട്ട്മെന്റിൽവച്ചാണ് വിവാഹം.
വിവാഹത്തിനു മുൻപായുള്ള മെഹന്തി ചടങ്ങുകളിൽ പങ്കെടുക്കാനായി ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം എത്തിയിട്ടുണ്ട്. രൺബീറിന്റെ കസിൻസായ കരിഷ്മ കപൂറും കരീന കപൂറും എത്തുന്ന വീഡിയോ പാപ്പരാസികൾ പകർത്തിയിട്ടുണ്ട്.
ആലിയയുടെ കുടുംബവും രൺബീറിന്റെയും ആലിയയുടെയും അടുത്ത സുഹൃത്തും സംവിധായകരുമായ അയാൻ മുഖർജി, കരൺ ജോഹർ എന്നിവരും എത്തിയിട്ടുണ്ട്.


ഇന്ന് മുംബൈ വിമാനത്താവളത്തിൽ രൺബീറിന്റെ സഹോദരി റിദ്ദിമ കപൂർ എത്തിയതോടെയാണ് ആലിയ-രൺബീർ വാർത്തകൾക്ക് വീണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. മുംബൈ വിമാനത്താവളത്തിൽ എത്തിയ റിദ്ദിമയോട് സഹോദരൻ രൺബീറിന്റെ വിവാഹത്തെക്കുറിച്ച് പാപ്പരാസികൾ ചോദിച്ചെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല. ഡൽഹിയിലാണ് റിദ്ദിമ താമസിക്കുന്നത്.
ഏപ്രിൽ 14ന് രൺബീർ-ആലിയ വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഏപ്രിൽ 13ന് മെഹന്തി ചടങ്ങുകൾ നടക്കും. പഞ്ചാബി രീതിയിൽ നാല് ദിവസമായാണ് വിവാഹാഘോഷങ്ങൾ നടക്കുക.
Read More: രൺബീർ കൂർ-ആലിയ ഭട്ട് വിവാഹം നാളെയെന്ന് റിപ്പോർട്ടുകൾ