മാധ്യമപ്രവര്‍ത്തകനെ പരിഹസിക്കാന്‍ ശ്രമിച്ച് കങ്കണ; വാദങ്ങളുടെ മുനയൊടിച്ച് മാധ്യമപ്രവര്‍ത്തകന്‍

മാധ്യമപ്രവർത്തകന്‍ തനിക്ക് സ്വകാര്യ സന്ദേശം അയച്ചുവെന്നും കങ്കണ ആരോപിച്ചു

Kangana Ranaut, കങ്കണാ റണാവത്ത്, bollywood, ബോളിവുഡ്, fight, viral video, വൈറല്‍ വീഡിയോ, movie, സിനിമ

മാധ്യമപ്രവര്‍ത്തകനെ പരസ്യമായി പോരിന് വിളിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. പുതിയ ചിത്രമായ ‘ജഡ്ജ്‌മെന്റല്‍ ഹേ ക്യാ’ എന്ന ചിത്രത്തിന്റെ പാട്ട് പുറത്തിറക്കുന്ന ചടങ്ങിലാണ് കങ്കണ മാധ്യമപ്രവര്‍ത്തകനുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടത്. പരിഹസിക്കുന്ന രീതിയിലായിരുന്നു കങ്കണ സംസാരിച്ച് തുടങ്ങിയത്.

തന്റെ മുന്‍ സിനിമയായ ‘മണികര്‍ണിക; ക്വീന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിന് നെഗറ്റീവ് നിരൂപണമാണ് നല്‍കിയതെന്ന് പറഞ്ഞാണ് താരം മാധ്യമപ്രവര്‍ത്തകനെതിരെ തിരിഞ്ഞത്. ‘നിങ്ങളല്ലേ എന്റെ മണികര്‍ണികയെ അടിച്ചു താഴ്ത്തിയത്. ഒരു സിനിമ പിടിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്? ദേശീയതയെ കുറിച്ച് സിനിമ പിടിച്ചപ്പോള്‍ നിങ്ങള്‍ എന്നെ തീവ്ര ദേശീയവാദി എന്നല്ലേ വിളിച്ചത്,’ കങ്കണ പറഞ്ഞു.

കങ്കണ മോശമായാണ് പെരുമാറുന്നതെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. എന്നാല്‍ താന്‍ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും സത്യമായ കാര്യങ്ങളാണ് പറയുന്നതെന്നും നടി വ്യക്തമാക്കി.

Read More: അഭിനയ മികവിനാൽ വീണ്ടും അതിശയിപ്പിച്ച് കങ്കണ; ജഡ്ജ്മെന്റൽ ഹെ ക്യാ ട്രെയിലർ

മാധ്യമപ്രവർത്തകന് താൻ നേരത്തെ അഭിമുഖം നൽകിയിരുന്നെന്നും അയാൾ തനിക്ക് സ്വകാര്യ സന്ദേശം അയച്ചുവെന്നും കങ്കണ ആരോപിച്ചു. എന്നാൽ, താൻ നടിക്ക് സന്ദേശമൊന്നും അയച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തകൻ നിഷേധിച്ചു. അങ്ങനെ സന്ദേശം അയച്ചിട്ടുണ്ടെങ്കില്‍ അതിന്റെ സ്ക്രീന്‍ഷോട്ട് കാണിക്കണമെന്നും മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു.

മാസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ‘മണികർണിക’യുടെ വാർത്താ സമ്മേളനത്തിനിടെയാണ് ഇതേ മാധ്യമപ്രവർത്തകനുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടക്കം. ഉറി ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിൽ ഒരു പരിപാടി നടത്തിയതിന് ശബാന ആസ്മിയെ വിമർശിച്ച കങ്കണ എന്തുകൊണ്ടാണ് പാക്കിസ്ഥാനിൽ ‘മണികർണിക’ റിലീസ് ചെയ്തത് എന്നായിരുന്നു മാധ്യപ്രവർത്തകന്‍റെ ചോദ്യം. ചോദ്യം കങ്കണയെ ചൊടിപ്പിച്ചിരുന്നു. തന്‍റെ ചിത്രത്തെ തകർക്കാൻ ശ്രമിക്കുന്നെന്നായിരുന്നു കങ്കണയുടെ വാദം.

ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. കങ്കണയും രാജ്കുമാര്‍ റാവുവും ആണ് ചിത്രത്തില്‍ വേഷമിടുന്നത്. 2014ല്‍ ഇരുവരും ചേര്‍ന്ന് അഭിനയിച്ച ക്വീന്‍ വലിയ ഹിറ്റായിരുന്നു,

Get the latest Malayalam news and Bollywood news here. You can also read all the Bollywood news by following us on Twitter, Facebook and Telegram.

Web Title: Kangana ranaut gets into fight with journalist at judgemental hai kya event

Next Story
Uppum Mulakum: നീലുവിന്റെ ചിക്കൻ കറിയ്ക്ക് പുതിയൊരു എതിരാളി; ഉപ്പും മുളകും ഇന്ന്uppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com