scorecardresearch

'K3G' ചെയ്യുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു, സിനിമ റിലീസ് ചെയ്ത ദിവസം കുഞ്ഞിനെ നഷ്ടപ്പെടുകയും ചെയ്തു: കജോള്‍

അതിനെ തുടര്‍ന്ന് മറ്റൊരു 'മിസ്‌ക്യാരിയേജ്' കൂടെ എനിക്ക് ഉണ്ടായി. വളരെ സങ്കടകരമായ ഒരു കാലമായിരുന്നു അത്

അതിനെ തുടര്‍ന്ന് മറ്റൊരു 'മിസ്‌ക്യാരിയേജ്' കൂടെ എനിക്ക് ഉണ്ടായി. വളരെ സങ്കടകരമായ ഒരു കാലമായിരുന്നു അത്

author-image
Entertainment Desk
New Update
kajol, k3g, kajol k3g, tanhaji, tanhaji release, kajol tanhaji, ajay devgn, kajol children, kajol kids, kajol family

ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു 'K3G' എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന 'കഭി ഖുഷി കഭി ഗം'. ചിത്രം തിയേറ്ററുകളില്‍ എത്തി, വിജയത്തിലേക്ക് കുതിച്ചു തുടങ്ങിയ, അണിയറപ്രവര്‍ത്തകര്‍ ഏറെ സന്തോഷിച്ച ദിനം - ഡിസംബര്‍ 14, 2001 - അതിലെ നായിക കജോളിനെ സംബന്ധിച്ച് ദുഃഖകരമായ ഒരു ദിവസമായിരുന്നു. 'K3G' ചിത്രീകരണസമയത്ത് ഗര്‍ഭിണിയായിരുന്ന കജോളിന് തന്റെ ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടത് അന്നാണ്. അതിനെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ അവര്‍ മനസ്സ് തുറന്നു.

Advertisment

"വിവാഹം കഴിഞ്ഞു കുട്ടികള്‍ വേണം എന്ന് ഞങ്ങള്‍ (കജോളും ഭര്‍ത്താവ് അജയ് ദേവ്ഗണും) ആഗ്രഹിച്ചു തുടങ്ങിയ സമയം. 'K3G' ചിത്രീകരണസമയത്ത് ഗര്‍ഭിണിയായിരുന്നു. പക്ഷേ അത് അലസിപ്പോയി. ആ സിനിമ തിയേറ്ററുകളില്‍ എത്തി, വിജയിക്കും എന്ന് ഉറപ്പായ, ആ ദിവസം എനിക്ക് മാത്രം സന്തോഷമില്ലായിരുന്നു. അതിനെ തുടര്‍ന്ന് മറ്റൊരു 'മിസ്‌ക്യാരിയേജ്' കൂടെ എനിക്ക് ഉണ്ടായി. വളരെ സങ്കടകരമായ ഒരു കാലമായിരുന്നു അത്. നൈസയും യുഗും പിറന്നപ്പോള്‍ ഞങ്ങളുടെ കുടുംബത്തിലേക്ക് സന്തോഷം മടങ്ങി വന്നു,"

അജയ് ദേവ്ഗണിന്റെ നൂറാമത്തെ ചിത്രമായ 'തനാജി'യുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് കജോള്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നത്. ഇരുവരും ചേര്‍ന്ന് രൂപീകരിച്ച കമ്പനിയാണ് 'തനാജി'യുടെ നിര്‍മ്മാതാക്കള്‍. ഒരു പീരിയഡ് ചിത്രമായ 'തനാജി'യില്‍ അജയ് ദേവ്ഗണിനെ കൂടാതെ സൈഫ് അലി ഖാന്‍, കജോള്‍, ജഗപാതി ബാബു എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഓം രാവത് ആണ് സംവിധായകന്‍. 'തനാജി' നാളെ തിയേറ്ററുകളില്‍ എത്തും.

Advertisment

Read Here: നിങ്ങളുടെ ആരാധകനായതില്‍ ഞാന്‍ അഭിമാനിക്കുന്നു ദീപിക: അമല്‍ നീരദ്

Ajay Devgan Kajol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: