scorecardresearch

ഒൻപത് പെഗ്ഗടിച്ചു, ഒൻപത് മിനുട്ട് കൊണ്ട് എഴുതി; ഹിറ്റ് ഗാനം പിറന്ന വഴികളോർത്ത് ജാവേദ് അഖ്തർ

ഇങ്ങനെയാണ് നിങ്ങൾ പാട്ടെഴുതുന്നത് എന്ന് പുറത്തറിഞ്ഞാൽ പ്രൊഡ്യൂസർമാർ നിങ്ങൾക്ക് കാശ് തരില്ല എന്ന് ഭാര്യ ശബാന ആസ്മി പറയാറുണ്ട് എന്നും ജാവേദ് അഖ്തർ

ഇങ്ങനെയാണ് നിങ്ങൾ പാട്ടെഴുതുന്നത് എന്ന് പുറത്തറിഞ്ഞാൽ പ്രൊഡ്യൂസർമാർ നിങ്ങൾക്ക് കാശ് തരില്ല എന്ന് ഭാര്യ ശബാന ആസ്മി പറയാറുണ്ട് എന്നും ജാവേദ് അഖ്തർ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
javed akhtar, javed akhtar songs, javed akhtar movies, jagjit singh, tumko ko dekha toh yeh khayal aaya,

Javed Akhtar recalls writing ‘Tum Ko Dekha’ in nine minutes

എൺപതുകളിലെ ഹിന്ദി സിനിമാ ഗാനങ്ങൾ കേൾക്കുന്ന ഏവർക്കും സുപരിചിതമായ ഒരു ട്രാക്ക് ആണ് 'സാത്ത് സാത്ത്' എന്ന ചിത്രത്തിലെ 'തും കോ ദേഖാ തോ യേ ഖയാൽ ആയാ…' എന്ന ഗാനം. ഗസൽ ഗായകരായ ജഗ്ജീത് സിങ്ങും ചിത്രാ സിങ്ങും ചേർന്ന് ആലപിച്ച ഗാനം ബോളിവുഡ് ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച, ഇന്നും അനേകം പേർ കേൾക്കുന്ന മെലഡിയാണ്. മനോഹരമായ വരികളും അതിമനോഹരമായ ഈണവും ആലാപനവും ചിത്രീകരണവും ഒക്കെ ചേർന്ന ഒരു ഇവർ-ഗ്രീൻ ഗാനം. പ്രണയം തുളുമ്പുന്ന, അർത്ഥവത്തായ ആ വരികൾ താൻ എഴുതിയ സാഹചര്യം ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അഖ്തർ വിവരിച്ചു. കൊൽക്കത്തയിൽ നടന്ന ഫിക്കി (FICCI)യുടെ പ്രോഗ്രാമിൽ സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇത് പറഞ്ഞത്.

Advertisment

'പത്തു മിനിട്ടു കൊണ്ടൊക്കെ ഞാൻ കുറേ പാട്ടുകൾ എഴുതിയിട്ടുണ്ട്. യഷ് ചോപ്രയുടെ 'സിൽസില'യ്ക്ക് ശേഷം അദ്ദേഹത്തതിന്റെ നാലാമത്തെ അസിസ്റ്റന്റ് എന്റെ അടുത്ത് വന്ന് അദ്ദേഹത്തിന്റെ സിനിമയിലെ പാട്ടുകൾ എഴുതിത്തരണം എന്ന് അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ കൈയ്യിൽ പണമില്ലായിരുന്നു, എങ്കിലുംഞാൻ സമ്മതിച്ചു. ഞാൻ പാട്ടുകൾ എഴുതി, പക്ഷേ ഞാൻ സൗജന്യമായി ജോലി ചെയ്യുന്നതിനാൽ, ഒരെണ്ണം മാത്രം ബാക്കിയായി. ആ പാവം എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വന്ന് പാട്ട് ചോദിക്കും. ആ ദിവസങ്ങളിൽ ഞാൻ കുടിക്കുമായിരുന്നു.

എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങൾ മദ്യപിക്കുകയും കൊച്ചു വർത്തമാനം പറയുകയും ചെയ്യും. അങ്ങനെ ഒരു ദിവസം പുലർച്ചെ 2 മണിയോടെ ഞങ്ങൾ തീരുമാനിച്ചു, പാട്ട് നാളെ പൂർത്തിയാക്കാമെന്ന്. പക്ഷേ ഞാൻ അത് വൈകിപ്പിച്ചു. വീണ്ടും ഒരു ദിവസം, പാവം അത് ചോദിച്ചു. അപ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. ഞാൻ എട്ടാമത്തെയോ ഒമ്പതാമത്തെയോ പെഗ്ഗ് കഴിഞ്ഞിരുന്നു. ഞാൻ അത് പൂർത്തിയാക്കാൻ തീരുമാനിച്ച്, ഒരു കടലാസും പേനയും തരാൻ പറഞ്ഞു. ഒമ്പത് മിനിറ്റിനുള്ളിൽ ഞാൻ അത് പൂർത്തിയാക്കി അദ്ദേഹത്തിന് കൈമാറി. ‘തും കോ ദേഖാ തോ യേ ഖയാൽ ആയാ’ എന്ന ഗാനം ആയിരുന്നു അത്.

ഒമ്പത് മിനിറ്റിനുള്ളിൽ ഞാൻ ആ ഗാനം എഴുതിയെന്ന് എനിക്ക് ഉറപ്പാണ്, കാരണം, അയാൾക്ക് അവസാനത്തെ ട്രെയിൻ പിടിക്കേണ്ടതിനാൽ, അയാൾ ഇടയ്ക്കിടക്ക് വാച്ചിലേക്ക് നോക്കിയിരുന്നു.

Advertisment

ഫാറൂഖ് ഷെയ്ഖ്, ദീപ്തി നവൽ, സതീഷ് ഷാ, നീന ഗുപ്ത എന്നിവർ അഭിനയിച്ച 'സാത്ത് സാത്ത്' എന്ന ചിത്രത്തിൽ ഇത് കൂടാതെ 'യു സിന്ദഗി കി രാഹ് മേ', 'യേ തേരാ ഘർ യേ മേരാ ഘർ' തുടങ്ങിയ ഗാനങ്ങളും ഉൾപെട്ടിരുന്നു. ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ചിട്ടപ്പെടുത്തിയത് ഗസലുകൾക്ക് പേരുകേട്ട കുൽദീപ് സിംഗ് ആണ്.

Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: