scorecardresearch

'ഇന്ത്യയിലെ ആദ്യ 100 കോടി ചിത്രം എന്റേത്'; അവകാശവാദം ഉന്നയിച്ച് ബോളിവുഡ് താരം

കണക്കുകൾ അനുസരിച്ച്, ചിത്രം റിലീസ് ചെയ്യുന്ന സമയത്ത് 120 ദശലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റു പോയത്. നിരവധി വിദേശ രാജ്യങ്ങളിലും ചിത്രം മികച്ച വിജയം നേടിയിരുന്നു

കണക്കുകൾ അനുസരിച്ച്, ചിത്രം റിലീസ് ചെയ്യുന്ന സമയത്ത് 120 ദശലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റു പോയത്. നിരവധി വിദേശ രാജ്യങ്ങളിലും ചിത്രം മികച്ച വിജയം നേടിയിരുന്നു

author-image
Entertainment Desk
New Update
Midhun Chakraborthy

മിഥുൻ ചക്രവർത്തി (ചിത്രം : ഇൻസ്റ്റഗ്രാം)

'അയാം എ ഡിസ്കോ ഡാൻസർ...' ഈ പാട്ട് കേൾക്കാത്ത ഇന്ത്യക്കാർ ചുരുക്കമായിരിക്കും. കാരണം അത്ര ഗംഭീര വിജയമായിരുന്നു, മിഥുൻ ചക്രവർത്തിയെ നായകനാക്കി 1982ൽ പുറത്തിറങ്ങിയ 'ഡിസ്കോ ഡാൻസർ' എന്ന ചിത്രം. ബബ്ബർ സുഭാഷ് സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ ശ്രദ്ധനേടി. എന്നാൽ മൂന്ന് പതിറ്റാണ്ട് മുമ്പ് തന്നെ ചിത്രം 100 കോടിയിലധികം നേടിയിരുന്നു എന്ന മിഥുൻ ചക്രവർത്തിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. 

Advertisment

ബോളിവുഡ് ഹംഗാമയുമായുള്ള അഭിമുഖത്തിലാണ് മിഥുന്റെ ഈ വെളിപ്പെടുത്തൽ.  ഡിസ്കോ ഡാൻസർ സൂപ്പർഹിറ്റാണെന്നും 100 കോടിയിലധികം ബിസിനസ് നടത്തിയെന്നുമാണ് മിഥുൻ പറയുന്നത്.  "ഇക്കാലത്ത് ഒരു സിനിമ 100 കോടിയിൽ താഴെ നേടിയാൽ അത് പരാജയപ്പെട്ടതായാണ് പലപ്പോഴും കണക്കാക്കുക. എന്നാൽ അക്കാലത്ത് ഡിസ്കോ ഡാൻസർ 100 കോടിയുടെ ബിസിനസ് നടത്തിയത് എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല," മിഥുൻ ചക്രവർത്തി പറഞ്ഞു. എന്നാൽ ഇന്ന് ആ തുകയ്ക്ക് ഒരു മൂല്യവുമില്ല, ഒരു സിനിമ 100 കോടി കടന്നാലും ഫ്ലോപ്പ് എന്ന് മുദ്രകുത്തപ്പെടുന്നുവെന്നും മിഥുൻ കൂട്ടിച്ചേർത്തു. 

ഫോബ്‌സ് പറത്തുവിടുന്ന കണക്കുകൾ അനുസരിച്ച്, ഡിസ്‌കോ ഡാൻസർ റിലീസ് ചെയ്യുന്ന സമയത്ത് 120 ദശലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റു പോയത്. ഇത് ചിത്രത്തെ 100 കോടി ക്ലബ്ബിൽ എത്തുന്ന ആദ്യ ഇന്ത്യൻ ചിത്രമാക്കി മാറ്റി. മധ്യേഷ്യ, കിഴക്കൻ യൂറോപ്പ്, റഷ്യ, ചൈന, മിഡിൽ ഈസ്റ്റ്, തുർക്കി, പശ്ചിമ-കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലും ചിത്രം ഹിറ്റായിരുന്നു.

തെരുവുകളിൽ പ്രകടനം നടത്തുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഡിസ്കോ ഡാൻസർ പറഞ്ഞത്. ചിത്രത്തിലെ ഗാനങ്ങളും അതിലെ മിഥുൻ ചക്രവർത്തിയുടെ നൃത്തച്ചുവടുകളും ഇന്നും ജനപ്രിയമാണ്. ചിത്രം ഇന്ത്യക്കാരെ ഡിസ്കോ എന്ന നൃത്തരൂപം പരിചയപ്പെടുത്തുകയും മിഥുൻ ചക്രവർത്തിക്ക് ഡിസ്കോ ഡാൻസർ എന്ന പേരു നൽകുകയും ചെയ്തു.

Actor Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: