ബോളിവുഡിലെ താരറാണിയായ ദീപിക പദുക്കോണിന് ആരാധക ലക്ഷങ്ങൾ തന്നെയുണ്ട്. താരറാണിയുടെ ഒരു പ്രവൃത്തി ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ദീപിക കാണിച്ച നല്ല മനസിന് ആരാധകർ നിറഞ്ഞ കൈയ്യടിയാണ് നൽകുന്നത്.

മുംബൈ വിമാനത്താവളത്തിലെത്തിയ ദീപികയോട് സുരക്ഷാ ഉദ്യോഗസ്ഥൻ തിരിച്ചറിയൽ രേഖ കാണിക്കാൻ ആവശ്യപ്പെടുന്നതും തെല്ലും മടിക്കാതെ ദീപിക ഐഡി കാണിച്ചുകൊടുക്കുന്നതുമാണ് വീഡിയോ. വിമാനത്താവളത്തിന് അകത്തേക്ക് കടക്കുമ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥൻ ദീപികയോട് ഐഡി കാർഡ് ആവശ്യപ്പെട്ടത്.

Read Also: സംശയിക്കേണ്ട, ഇത് ദീപിക പദുക്കോണ്‍ തന്നെ!

നിങ്ങൾക്ക് അത് ആവശ്യമാണോ? എന്നു ചോദിച്ചശേഷം ദീപിക യാതൊരു മടിയും കൂടാതെ ബാഗിനുളളിൽനിന്നും ഐഡി കാർഡ് എടുത്ത് കാണിക്കുകയായിരുന്നു. ദീപികയുടെ ഈ പ്രവൃത്തിയാണ് ആരാധകർ ഏറ്റെടുത്തത്. ”ഐഡി കാർഡ് കാണിക്കാൻ ദീപിക തയ്യാറായത് എനിക്ക് ഇഷ്ടമായി, അവരോട് ബഹുമാനം തോന്നുന്നു,” എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്.

View this post on Instagram

Thy shall always obey rules #deepikapadukone

A post shared by Viral Bhayani (@viralbhayani) on

‘ചപ്പാക്ക്’ ആണ് ദീപികയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാല്‍ടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയായാണ് ദീപിക ചിത്രത്തിൽ വേഷമിടുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, ‘സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഒപ്പം ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook