Latest News

മുത്താണ് ഡിക്യൂ: കുഞ്ഞിക്കയുടെ ആരാധികമാരായ ബോളിവുഡ് നായികമാര്‍

അഭിനയിച്ച രണ്ടു ചിത്രങ്ങളും ബോക്സോഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചില്ല എങ്കിലും ബോളിവുഡിലെ ഡിക്യൂവിന്റെ ‘ഗുഡ്വില്ലിനു’ ഒരു മാറ്റവും തട്ടിയിട്ടില്ല.

ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖര്‍ സല്‍മാന്‍ ഹിന്ദി, ദുല്‍ഖര്‍ സല്‍മാന്‍ ഗാനങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്‍ സീന്‍, Dulquer Salmaan, Sonam Kapoor, Kriti Kharbanda, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

മലയാളത്തില്‍ തുടങ്ങി തമിഴിലും തെലുങ്കിലും സാന്നിദ്ധ്യമുറപ്പിച്ച് ഇപ്പോള്‍ ബോളിവുഡിലും ‘സ്വീറ്റ്ഹാര്‍ട്ട്’ ആയി മാറിയിരിക്കുകയാണ് മലയാളത്തിന്റെ കുഞ്ഞക്ക. ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘കാര്‍വാ’ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും ദുല്‍ഖറിന്റെ അനായാസമായ അഭിനയത്തെ ബോളിവുഡ് ഇരു കൈകളും നീട്ടി വരവേറ്റു. തുടര്‍ന്ന് ‘ദി സോയാ ഫാക്ടറില്‍’ ( 2019) ഒരു ക്രിക്കറ്ററുടെ വേഷത്തില്‍ ദുല്‍ഖര്‍ എത്തി.  ആ ചിത്രവും ബോക്സോഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. എങ്കിലും ബോളിവുഡിലെ ഡിക്യൂവിന്റെ ‘ഗുഡ്വില്ലിനു’ ഒരു മാറ്റവും തട്ടിയിട്ടില്ല.

Read Here: ഇനി എന്നെ ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും; പ്രേക്ഷകർക്ക് ദുൽഖറിന്റെ പിറന്നാൾ സമ്മാനം

കുഞ്ഞിക്കയുടെ ആരാധികമാരായ ബോളിവുഡ് നായികമാര്‍

രണ്ടാം ചിത്രമായ ‘ദി സോയാ ഫാക്ടറിലെ’ നായിക സോനം കപൂര്‍, ചിത്രം ആരംഭിക്കുന്നത്തിനു മുന്‍പ് തന്നെ ‘ദുല്‍ഖര്‍ സല്‍മാനോടൊപ്പം അഭിനയിക്കാന്‍ പോകുന്ന എക്സൈറ്റ്മെന്റിലാണ് ഞാന്‍’ എന്ന് ട്വിറ്റെറില്‍ അറിയിച്ചിരുന്നു. ‘ഞാനും അങ്ങനെ തന്നെ’ എന്ന് സോനത്തിന് മറുപടിയുമായി ദുല്‍ഖറും രംഗത്ത്‌ വന്നു.

‘കാര്‍വാ’യില്‍ ദുല്‍ഖറിന്റെ പൂര്‍വ്വ കാമുകിയുടെ വേഷം ചെയ്ത കൃതി ഖര്‍ബന്ദയ്ക്കും ദുല്‍ഖറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നൂറു നാവാണ്. അഞ്ചു മിനുറ്റ് മാത്രമുള്ള ചെറിയ വേഷമാണ് ‘കാര്‍വാ’യില്‍ ചെയ്തത്, ദുല്‍ഖറിനോപ്പം അഭിനയിക്കാന്‍ ഇനിയും അവസരമുണ്ടാകണം എന്ന് ആഗ്രഹിക്കുന്നതായും കൃതി വെളിപ്പെടുത്തി.

“ദുല്‍ഖറിന്റെ വലിയ ഫാനാണ് ഞാന്‍. അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം കണ്ടിട്ടുണ്ട്. ‘ഓ കെ കണ്മണി’യാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ‘കാര്‍വാ’യില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു കാണും എന്ന് കരുതുന്നു”, കൃതി ഖര്‍ബന്ദ ഐ എ എന്‍ എസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

“കഴിഞ്ഞ ദിവസം ഞാന്‍ ദുല്‍ഖറിന് മെസ്സേജ് അയച്ചിരുന്നു, ‘നോക്കൂ, നമ്മള്‍ ഇനിയും ഒന്നിച്ചഭിനയിക്കണം’ എന്ന് പറഞ്ഞു കൊണ്ട്. ദുല്‍ഖര്‍ മറുപടിയും അയച്ചു, ‘അത് പിന്നെ പറയേണ്ട കാര്യമുണ്ടോ’ എന്ന്. ഒരുമിച്ചഭിനയിക്കുക എന്ന ഞങ്ങളുടെ ആഗ്രഹം നടക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു”, അവര്‍ കൂട്ടിച്ചേര്‍ത്തു.

 

തെന്നിന്ത്യയുടെ ‘ഹാര്‍ട്ട്‌ത്രോബ്’ ആയ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്‌ എന്നും ‘ക്യൂട്ട്’ ആണ് എന്നും മുന്‍പൊരു അവസരത്തില്‍ സോനം കപൂര്‍ പറഞ്ഞിരുന്നു. അവര്‍ തന്നെ അഭിനയിച്ച്‌ നിര്‍മ്മിച്ച ‘വീരേ ദി വെഡ്ഡിംഗ്’ എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സോനം കപൂര്‍ ദുല്‍ഖറിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.

“ദുല്‍ഖര്‍ അഭിനിയച്ച ‘ഓ കെ കണ്മണി’ എന്ന ചിത്രം കണ്ടിട്ടുണ്ട്. വളരെ നന്നായിരുന്നു ദുല്‍ഖര്‍ അതില്‍. സിനിമയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തെന്നിന്ത്യന്‍ നായകന്മാരുമായി ഞാന്‍ ഇതിനു മുമ്പും അഭിനയിച്ചിട്ടുണ്ട്. ‘റാന്‍ജ്‌ഹാനാ’യിലൂടെയാണ് ധനുഷ് ഹിന്ദി സിനിമാ രംഗത്ത്‌ എത്തുന്നത്‌. തെന്നിന്ത്യയില്‍ നിന്നുള്ള നായകന്മാരുമായി എനിക്ക് നന്നായി ജോലി ചെയ്യാന്‍ സാധിക്കും എന്നാണു ഞാന്‍ കരുതുന്നത്.”, സോനം കപൂര്‍ അഭിമുഖത്തില്‍ പറഞ്ഞു.

Dulquer Salmaan, Sonam Kapoor
‘സോയാ ഫാക്ടര്‍’

Get the latest Malayalam news and Bollywood news here. You can also read all the Bollywood news by following us on Twitter, Facebook and Telegram.

Web Title: Cant wait to work with dulquer salmaan say sonam kapoor and kriti kharbanda

Next Story
Uppum Mulakum: ലച്ചുവിന് കല്യാണം; നെഞ്ച് തകര്‍ന്ന് ആരാധകര്‍, മുടക്കാന്‍ ഒരുങ്ങി മുടിയന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com