Latest News

അവളെയോര്‍ക്കാത്ത ഒരു നിമിഷം പോലുമില്ല ജീവിതത്തില്‍

2018 ഫെബ്രുവരി 20നാണ് യു എ ഇയിലെ ഒരു നക്ഷത്ര ഹോട്ടലിന്റെ കുളിമുറിയില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Sridevi, Sridevi age, sridevi death, sridevi funeral, sridevi daughter, sridevi died, Boney Kapoor, Sridevi, Janhvi Kapoor, Khushi Kapoor, Boney Kapoor on Sridevi

ബോളിവുഡ് താരം ശ്രീദേവി മരണമടഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും, ആ അപ്രതീക്ഷിത മരണം ഉളവാക്കിയ ആഘാതത്തില്‍ നിന്നും മുക്തരായിട്ടില്ല അവരുടെ കുടുംബം. പൊതുവേദികളിലും മറ്റു സിനിമാ സംബന്ധമായ പരിപാടികളിലും മറ്റും പങ്കെടുക്കുമ്പോള്‍, ശ്രീദേവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍, അവര്‍ തീര്‍ത്തും വികാരാധീനരാകാറുണ്ട്‌.

അടുത്തിടെ കോമള്‍ നാഹ്ത എന്ന ഫിലിം ജേര്‍ണലിസ്റ്റ് നടത്തുന്ന ടെലിവിഷന്‍ പരിപാടിയിലും അത് തന്നെയാണ് സംഭവിച്ചത്. ‘എന്റെ ഭാര്യയെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തില്‍ ഇല്ല,’ എന്നാണ് അതില്‍ പങ്കെടുത്ത ബോണി കപൂര്‍ പറഞ്ഞത്. ശ്രീദേവിയുടെ പരാമര്‍ശം വരുമ്പോള്‍ ബോണി കപൂര്‍ കണ്ണീര്‍ തുടയ്ക്കുന്നതും കാണാം

മേയ് അഞ്ചിന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ടാറ്റാ സ്കൈ ക്ലാസ്സിക്‌ സിനിമാ ചാനലില്‍ പ്രക്ഷേപണം ചെയ്യാനിരിക്കുന്ന ‘കോമള്‍ നാഹ്ത ഓര്‍ ഏക്‌ കഹാനി’ എന്ന പരിപാടിയുടെ പ്രോമോയാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.

2018 ഫെബ്രുവരി 20നാണ് യു എ ഇയിലെ ഒരു നക്ഷത്ര ഹോട്ടലിന്റെ കുളിമുറിയില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  മരുമകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയ അവര്‍, വിവാഹത്തിന് ശേഷം അവിടെ തങ്ങുകയായിരുന്നു. ബാത്ത്ടബ്ബില്‍ മുങ്ങിയതാണ് മരണകാരണം എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.  പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം മുംബൈയില്‍ എത്തിച്ച മൃതശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.  ലക്ഷക്കണക്കിന് ആളുകളാണ് പ്രിയ താരത്തിനു വിട നല്‍കാന്‍ മുംബൈയിലെ അവരുടെ വസതിയ്ക്കടുത്ത് തടിച്ചു കൂടിയത്.

Read More: ഇന്ത്യന്‍ സിനിമയുടെ ‘ശ്രീ’ ഇനി ഓര്‍മ്മകളില്‍

ജാന്‍വി, ഖുഷി എന്നീ  രണ്ടു മക്കളാണ് നിര്‍മ്മാതാവായ ബോണി കപൂറിനും ശ്രീദേവിയ്ക്കും.   ജാന്‍വി ഹിന്ദി സിനിമാ അഭിനേത്രിയാണ്.  ജാന്‍വിയുടെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് ശ്രീദേവിയുടെ മരണം സംഭവിക്കുന്നത്‌. അമ്മയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തിനിടയിലും തന്റെ ജോലിയില്‍ മികവു കാട്ടിയ ജാന്‍വി ഏറെ പിന്തുണയും പ്രശംസയും നേടിയിരുന്നു.

Janhavi Kapoor and Sridevi
Janhavi Kapoor and Sridevi

Get the latest Malayalam news and Bollywood news here. You can also read all the Bollywood news by following us on Twitter, Facebook and Telegram.

Web Title: Boney kapoor says its impossible for him to not miss sridevi

Next Story
ബോളിവുഡ് വില്ലനായി പൃഥ്വിരാജ്; നാം ശബാനയുടെ ട്രെയിലര്‍ പുറത്തുവന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express