ജാതിയും ഭരണഘടനയും പറയുന്ന ‘ആര്‍ട്ടിക്കിള്‍ 15’ എന്ന സുപ്രധാന സിനിമ

Article 15: ഇസ്‌ലാമോഫോബിയയെ കുറിച്ച് സംസാരിച്ച ‘മുല്‍ക്ക്’ എന്ന ചിത്രത്തിന് ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ‘ആര്‍ട്ടിക്കിള്‍ 15’ രാജ്യത്തെ ജാതി വ്യവസ്ഥയെ കുറിച്ചാണ് പറയുന്നത്

article 15, ആർട്ടിക്കിൾ 15, ആർട്ടിക്കിൾ 15 മൂവി, article 15 movie, article 15 release, karni sena, article 15 controversy, article 15 film, ayushmann khurrana, ആർട്ടിക്കിൾ 15 റിലീസ്, കർണി സേന, ആയുഷ്മാൻ ഖുറാന

Article 15: സമീപകാലത്ത് ബോളിവുഡില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് ആയുഷ്മാന്‍ ഖുറാന. ബോളിവുഡിലെ സ്ഥിരം കഥകളില്‍ നിന്നും വ്യത്യസ്തമായ പ്രമേയങ്ങള്‍ തിരഞ്ഞെടുക്കുന്നുവെന്നതാണ് ആയുഷ്മാനെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാക്കുന്നത്.

ആയുഷ്മാന്റെ ഏറ്റവും പുതിയ ചിത്രമായ ‘ആര്‍ട്ടിക്കിള്‍ 15’ ന് മികച്ച പ്രതികരണമാണ് നിരൂപകരില്‍ നിന്നും ലഭിക്കുന്നത്. ഇസ്‌ലാമോഫോബിയയെ കുറിച്ച് സംസാരിച്ച ‘മുല്‍ക്ക്’ എന്ന ചിത്രത്തിന് ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ‘ആര്‍ട്ടിക്കിള്‍ 15’ രാജ്യത്തെ ജാതി വ്യവസ്ഥയെ കുറിച്ചാണ് പറയുന്നത്.

 

രണ്ട് ദലിത് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്ന് ആ കേസ് അന്വേഷിക്കാനായി അയാന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നേരിടുന്ന വെല്ലുവിളികളിലൂടെയുമാണ് ചിത്രം കടന്നു പോകുന്നത്. കേസ് അന്വേഷണത്തിന്റെ വഴികളില്‍ ജാതി വിവേചനം എത്രമാത്രം ആഴത്തില്‍ വേരൂന്നിയതാണെന്ന് ചിത്രം പറഞ്ഞു പോകുന്നു. ഉത്തര്‍പ്രദേശിലെ ബദൗനില്‍ 2014 ല്‍ രണ്ട് ദലിത് പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് അനുഭവ് സിന്‍ഹ ‘ആര്‍ട്ടിക്കിള്‍ 15’ ഒരുക്കിയിരിക്കുന്നത്.

‘ശുഭ് മംഗള്‍ സാവ്ധാന്‍’, ‘അന്ധാദുന്‍’, ‘ബദായി ഹോ’ എന്നിവയുടെ ഹാട്രിക് വിജയങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന ആയുഷ്മാന്‍ ചിത്രമാണ് ‘ആര്‍ട്ടിക്കിള്‍ 15’. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15-ല്‍ പറയുന്ന ജാതി, മതം, വർഗം, ലിംഗം, ജനനസ്ഥലം തുടങ്ങിയവയുടെ പേരില്‍ വേര്‍തിരിച്ച് കാണാതിരിക്കാനുള്ള അവകാശം, മൗലിക സ്വാതന്ത്ര്യങ്ങള്‍ തുടങ്ങിയവ പരാമര്‍ശിച്ചുകൊണ്ടുള്ള ടീസര്‍ നേരത്തെ ചര്‍ച്ചയായിരുന്നു.

Article 15

രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്ന, ഓരോ വ്യക്തിയുടേയും വിധി നിര്‍ണയിക്കുന്ന, ജാതിയുടെ പേരിലുള്ള വിവേചനത്തെ ചിത്രം വരച്ചിടുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മുല്‍ക്കില്‍ മതമായിരുന്നു ചര്‍ച്ചാ വിഷയം. മുല്‍ക്കിന്റെ ക്ലൈമാക്‌സില്‍ ഇന്ത്യന്‍ ഭരണഘടനയെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 15 ഭരണഘടന തന്നെ സിനിമയായി മാറുന്നുവെന്നും ഇന്ത്യന്‍ എക്സ്പ്രസ്സ്‌ നിരൂപക ശുഭ്രാ ഗുപ്ത വിലയിരുത്തുന്നു.

Read Here: ആര്‍ട്ടിക്കിള്‍ 15′: ശുഭ്രാ ഗുപ്തയുടെ റിവ്യു വായിക്കാം

Get the latest Malayalam news and Bollywood news here. You can also read all the Bollywood news by following us on Twitter, Facebook and Telegram.

Web Title: Article 15 movie review

Next Story
Releasing Today, Luka, Kakshi Ammini Pilla: ലൂക്ക, കക്ഷി അമ്മിണിപ്പിള്ള: ഇന്നത്തെ റിലീസുകള്‍Tovino Thomas, ടൊവിനോ തോമസ്, Luca, ലൂക്ക, Luca film, ലൂക്ക മൂവി, Luca release, ലൂക്ക റിലീസ്, അഹാന കൃഷ്ണ, Ahaana Krishna, Tovino thomas Ahaana photos, Tovino latest film, Kakshi Amminippilla, Asif Ali, കക്ഷി​​​ അമ്മിണിപ്പിള്ള, ആസിഫ് അലി, Kakshi Amminippilla release, കക്ഷി അമ്മിണിപ്പിള്ള റിലീസ്, Kakshi Amminippilla video song, Kakshi Amminippilla song, Asif Ali song, Asif Ali latest film, Asif ali new release, Indian Express Malayalam, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express