/indian-express-malayalam/media/media_files/uploads/2019/06/gangs-ddd-horz.jpg)
ഏഴ് വര്‍ഷം മുമ്പ് ഇതേ ദിവസം 'ഗ്യാങ്സ് ഓഫ് വസേയ്പൂര്‍' എന്ന ചിത്രം റിലീസ് ചെയ്തതോടെ തന്റെ ജീവിതം തകര്‍ന്നതായി സംവിധായകന്‍ അനുരാഗ് കശ്യപ്. 2012 ജൂണ്‍ 22നായിരുന്നു ബോളിവുഡിലെ എണ്ണം പറഞ്ഞ ത്രില്ലറായ ഗ്യാങ്സ് ഓഫ് വസേപൂറിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. ക്രൂരനായ കല്‍ക്കരി ഖനി തലവനും ഒരു ഗ്യാങ്സ്റ്ററും തമ്മിലുളള സംഘട്ടനമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
'ഏഴ് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് എന്റെ ജീവിതം തകര്‍ന്നത്. അന്ന് തൊട്ടാണ് എല്ലാവരും ഞാന്‍ ചെയ്തത് തന്നെ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. അതേസമയം ആ പ്രതീക്ഷ വെപ്പുകളില്‍ നിന്നും രക്ഷപ്പെടാനുളള വിഫലമായ ശ്രമം നടത്തുകയാണ്,' അനുരാഗ് കശ്യപ് വ്യക്തമാക്കി.
ബോളിവുഡില്‍ പുത്തന്‍ അവതരണ സൗന്ദര്യം കാണിച്ച സിനിമയായിരുന്നു രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ഗ്യാങ്സ് ഓഫ് വസേയ്പൂര്‍. ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ആദ്യ ഭാഗം പുറത്തിറങ്ങിയ ആദ്യ ആഴ്ച്ച തന്നെ 10 കോടി വാരിയിരുന്നു. ജാര്‍ഖണ്ഡിലെ ധന്‍ബാദിലുളള വസേയ്പൂര്‍ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മനോജ് ബാജ്പേയി, നവാസുദ്ദീന്‍ സിദ്ദിഖി, പിയൂഷ് മിശ്ര, റിച്ചാ ചദ്ദ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ദേവ് ഡി, ബ്ലാക്ക് ഫ്രൈഡേ, ഗുലാല്‍, അഗ്ലി, രാമന്‍ രാഘവ്, മുക്കാബാസ്, മന്‍മാര്‍സിയാന്‍ തുടങ്ങിയ അനുരാഗ് കശ്യപ് ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മലയാള നടന്‍ റോഷന്‍ മാത്യുവിനേയും സയാമി ഖേറിനേയും പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള പുതിയ സിനിമയുടെ അണിയറയിലാണ് അനുരാഗ് കശ്യപ് ഇപ്പോള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us