Latest News

അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പാക് പ്രധാനമന്ത്രിയുടെ ചിത്രം പോസ്റ്റ് ചെയ്തു

ട്വിറ്റർ ഹാക്ക് ചെയ്തതിനു ശേഷം മതസ്‌പർധ വളർത്തുന്ന രീതിയിലുള്ള സന്ദേശങ്ങളും ഹാക്കേഴ്സ് ട്വീറ്റ് ചെയ്തു

Amitabh Bachchan, അമിതാഭ് ബച്ചന്‍, Pakistan, പാക്കിസ്ഥാന്‍ Hacked, ഹാക്കിങ്, Twitter, ട്വിറ്റര്‍, Bollywood, ബോളിവുഡ്

ബോ​ളിവു​ഡ് താ​രം അ​മി​താ​ഭ് ബ​ച്ച​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വം. ബ​ച്ച​ന്‍റെ ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ന്‍റെ പ്രൊ​ഫൈ​ൽ ചി​ത്രവും ഹാക്കേഴ്സ് മാറ്റി. ബച്ചന്റെ ചിത്രത്തിനു പകരം പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ ചി​ത്ര​മാ​ണ് പ്രൊ​ഫൈ​ലാ​യി ന​ൽ​കി​യിരിക്കുന്നത്

‘പാ​ക്കി​സ്ഥാ​നെ സ്നേ​ഹി​ക്കൂ..’ തു​ട​ങ്ങി​യ ട്വീ​റ്റു​ക​ളും പേ​ജി​ൽ പൊ​ടു​ന്ന​നെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. മതസ്പർധ വളർത്തുന്ന രീതിയിലുള്ള ട്വീറ്റുകളും ഹാക്കേഴ്സ് ട്വിറ്റർ സന്ദേശമായി കുറിച്ചിരുന്നു. ‘തുര്‍ക്കി ഫുട്‍ബോളര്‍മാര്‍ക്ക് നേരെയുള്ള ഐസ്‍ലന്‍ഡിന്‍റെ മനോഭാവത്തില്‍ പ്രതിഷേധിക്കുന്നു. ഞങ്ങള്‍ വളരെ സൗമ്യമായാണ് സംസാരിക്കുന്നത്. എന്നാല്‍ വലിയൊരു സൈബര്‍ ആക്രമണത്തിന്‍റെ മുന്നറിയിപ്പ് നല്‍കുകയാണ് ഇവിടെ,” എന്നതായിരുന്നു മറ്റൊരു ട്വീറ്റ്.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു. അന്വേഷണം മഹാരാഷ്ട്ര പൊലീസ് സൈബര്‍ യൂണിറ്റ് ഏറ്റെടുത്തു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

Read More: ബിജെപിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

അ​ക്കൗ​ണ്ടി​ന്‍റെ ക​വ​ർ ചി​ത്ര​വും ഹാ​ക്ക​ർ​മാ​ർ മാ​റ്റി. ഐ​ൽ​ദി​സ് തിം ​എ​ന്ന പേ​രും ഒ​പ്പം അ​വ​രു​ടെ ചി​ഹ്ന​വും ക​ഴു​ക​ന്‍റെ ചി​ത്ര​വു​മാ​ണ് ക​വ​ർ ചി​ത്ര​മാ​യി ന​ൽ​കി​യ​ത്. ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​യി നി​മി​ഷ​ങ്ങ​ൾ​ക്ക​കം ബ​ച്ച​ന്‍റെ ട്വി​റ്റ​ർ ആ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്യ​പ്പെ​ട്ടു. നേ​ര​ത്തെ, ന​ട​ൻ ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടും ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. അമിതാഭ് ബച്ചന്‍റെ അക്കൗണ്ട് ഇപ്പോള്‍ വീണ്ടെടുത്തിട്ടുണ്ട്. പുതിയ ഡിസ്‍പ്ലേ ഫോട്ടോയും ബയോ ആയി ഹരിവംശറായ്‍ ബച്ചന്‍റെ കവിതയും ചേര്‍ത്തിട്ടുണ്ട്.

മുമ്പും ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അന്ന് അദ്ദേഹം തന്നെ ഇത് സ്ഥിരീകരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.’എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചില അശ്ലീല സൈറ്റുകള്‍ ഫോളോ ചെയ്തിരിക്കുന്നു. ആരാണോ ഇത് ചെയ്തത്, സുഹൃത്തേ.. മറ്റാരെയെങ്കിലും നോക്കൂ, എനിക്കത് ആവശ്യമില്ല,’ എന്ന് അമിതാഭ് ട്വീറ്റ് ചെയ്തു.

Get the latest Malayalam news and Bollywood news here. You can also read all the Bollywood news by following us on Twitter, Facebook and Telegram.

Web Title: Amitabh bachchans twitter account hacked tweets slam india

Next Story
ഗിരീഷ് കർണാടിന് ആദരാജ്ഞലി അർപ്പിച്ച് മലയാള സിനിമാലോകംgirish karnad, girish karnad passes away, girish karnad death, ഗിരീഷ്‌ കര്‍ണ്ണാട് അന്തരിച്ചു, Mohanlal, മോഹൻലാൽ, പിണറായി വിജയൻ, Pinarayi Vijayan, Fefka Directors union, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ഗിരീഷ്‌ കര്‍ണ്ണാട്, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം, IE Malayalam, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express