scorecardresearch
Latest News

ചുവന്ന തെരുവിന്റെ റാണി; ഗംഗുഭായായി ആലിയ, ഭന്‍സാലിയുടെ പുതിയ ചിത്രം

Gangubai Kathiawadi teaser: Alia Bhatt turns queen of Kamathipura: കാമാത്തിപുര എന്ന മുംബൈയിലെ ചുവന്ന തെരുവ് പ്രദേശത്തെ സ്ത്രീകളുടെയും അനാഥരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച ഗംഗുഭായ് കത്തിയവാടിയുടെ ജീവിതം സിനിമയാകുമ്പോള്‍

Gangubai Kathiawadi, Gangubai Kathiawadi teaser, alia bhatt, alia bhatt Gangubai Kathiawadi, Gangubai Kathiawadi posters, who was Gangubai Kathiawadi, Gangubai Kathiawadi sanjay leela bhansali, Gangubai Kathiawadi movie, sanjay leela bhansali, Gangubai Kathiawadi release date, Gangubai Kathiawadi alia bhatt, bollywood news, alia bhatt news

Gangubai Kathiawadi teaser: Alia Bhatt turns queen of Kamathipura: ഭര്‍ത്താവിനൊപ്പം ഗുജറാത്തിൽ നിന്ന് മുംബൈയിലെത്തിയവള്‍. ഭര്‍ത്താവിനാല്‍ ചതിക്കപ്പെട്ട് വേശ്യാവൃത്തിയിലേക്ക് പോകേണ്ടി വന്നവള്‍. ഒരു വേശ്യാലയത്തിന്റെ ഉടമയായി, അനവധി അധോലോക സംഘങ്ങളുമായി ബന്ധം പുലര്‍ത്തുകയും മുംബൈയുടെ ചില ഭാഗങ്ങള്‍ അടക്കി വാഴുകയും ചെയ്തവള്‍. ഗംഗുഭായ് കത്തിയവാടി.

ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി പ്രവര്‍ത്തിച്ചവള്‍. അവരുടെ ജോലി അടിസ്ഥാനത്തില്‍ അവര്‍ക്ക് വിലയിടരുതെന്നും അവരെ അതിക്രമിക്കാനുള്ള  അധികാരം ആര്‍ക്കുമില്ലെന്നും അടിവരയിട്ട് പറഞ്ഞവള്‍. കാമാത്തിപുര എന്ന മുംബൈയിലെ ചുവന്ന തെരുവ് പ്രദേശത്തെ സ്ത്രീകളുടെയും അനാഥരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച ഗംഗുഭായ് കത്തിയവാടിയുടെ ജീവിതം എസ്.ഹുസൈൻ സൈദി തന്റെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ സഞ്ജയ്‌ ലീലാ ഭന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രം. ‘ഗംഗുഭായ് കത്തിയവാടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് ബോളിവുഡിലെ യുവനായികമാരില്‍ ശ്രദ്ധേയായ ആലിയ ഭട്ട് ആണ്. സഞ്ജയ്‌ ലീലാ ഭന്‍സാലിയുടെ അന്‍പത്തിയെട്ടാം പിറന്നാള്‍ ദിനമായ ഇന്നലെ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.

ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിൽ‌, ഗാംഗുഭായിയായി എത്തുന്ന ആലിയയെ കാണാം. എന്തും തുറന്നു പറയുന്ന, സ്വതന്ത്രയും ശക്തയുമായ അവളെ ‘ചന്ദ്രന്‍’ എന്നാണു ചിത്രം വിശേഷിപ്പിക്കുന്നത്. ഗുജറാത്തിലെ കത്തിയവാഡ് പ്രദേശത്ത് നിന്ന് മുംബൈയില്‍ എത്തിയ ഒരു വേശ്യാലയത്തിന്റെ ‘മാഡ’ത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആലിയ ശരീരഭാഷയിലും സംഭാഷണത്തിലും ഏറെ പരിശ്രമിച്ചിട്ടുള്ളതായി കാണാം. എപ്പോഴത്തെയും പോലെ, തന്റെ പത്താമത്തെ ചിത്രത്തിലും വിശദാംശങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് സഞ്ജയ്‌ ലീലാ ഭന്‍സാലി.

‘ഗംഗുബായ് കത്തിയവാഡി’യുടെ നിർമ്മാതാക്കൾ സിനിമ റിലീസ് ചെയ്യുന്നതിന് വളരെ മുമ്പു തന്നെ നിയമപരമായ പ്രശ്‌നങ്ങളിൽ അകപ്പെട്ടിരുന്നു. കത്തിയവാഡിയുടെ ദത്തുപുത്രനാണെന്ന് അവകാശപ്പെടുന്ന ബാബുജി റാവ്ജി ഷാ, ഭൻസാലി, ആലിയ, ഹുസൈൻ സൈദി എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തു. സൈദിയുടെ പുസ്തകത്തിലെ അധ്യായത്തില്‍ പ്രതിപാദിക്കുന്നത് തെറ്റാണെന്നും അമ്മ ലൈംഗികത്തൊഴിലാളിയാണെന്നും മാഫിയ രാജ്ഞിയാണെന്നും അധോലോക ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്നും വേശ്യാലയം നടത്തിയിരുന്നുവെന്നുമൊക്കെയുള്ള കാര്യങ്ങള്‍ ഒരു ‘നെഗറ്റീവ് ഇമേജ്’ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

2011 ൽ പുസ്തകം പുറത്തിറങ്ങി ഒൻപത് വർഷത്തിന് ശേഷം 2020 ഡിസംബറിൽ ആണ് കേസ് ഫയല്‍ ചെയ്യപ്പെട്ടത്. അതുകൊണ്ട് തന്നെ ‘law of limitation’ പ്രകാരം ‘suit bar’ചെയ്യപ്പെടും എന്ന സംവിധായകന്റെ വാദം കോടതി അംഗീകരിക്കുകയാണുണ്ടായത്.

Stay updated with the latest news headlines and all the latest Bollywood news download Indian Express Malayalam App.

Web Title: Alia bhatt sanjay leela bhansali who is gangubai kathiawadi