Ranbir Kapoor-Alia Bhatt wedding: ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായി. അഞ്ചുവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. പാലി ഹിൽസിലെ രൺബീറിന്റെ വീടായ വാസ്തുവിൽ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകൾ നടന്നത്.
രൺബീറിന്റെ അമ്മ നീതു കപൂർ, സഹോദരി റിദ്ദിമ കപൂർ, സംവിധായകരായ കരൺ ജോഹർ, അയാൻ മുഖർജി, ഡിസൈനർ മനീഷ് മൽഹോത്ര, ആലിയയുടെ പിതാവ് മഹേഷ് ഭട്ട്, പൂജ ഭട്ട്, ഷഹീൻ ഭട്ട്, കരീന കപൂർ, കരീഷ്മ കപൂർ, സെയ്ഫ് അലി ഖാൻ എന്നു തുടങ്ങി ആലിയയുടെയും രൺബീറിന്റെയും വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ബുധനാഴ്ച ഹൽദി, മെഹന്തി ചടങ്ങുകളും നടന്നിരുന്നു. പാലി ഹില്ലിലെ രൺബീറിന്റെ വാസ്തു എന്ന വീട്ടിൽ വച്ചായിരുന്നു മെഹന്ദി- ഹൽദി ആഘോഷങ്ങൾ. കരീന കപൂർ, കരിഷ്മ, കരൺ ജോഹർ തുടങ്ങിയവർ ആഘോഷങ്ങൾക്കായി എത്തിയിരുന്നു. സംഗീതജ്ഞന്‍ പ്രതീക് കുഹാദ് മെഹന്ദി ചടങ്ങിൽ പങ്കെടുക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിരുന്നു. സെലബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ മിക്കി കോൺട്രാക്റ്ററാണ് വധൂവരന്മാരെ വിവാഹത്തിനു വേണ്ടി സ്റ്റെൽ ചെയ്തതെന്നാണ് റിപ്പോർട്ട്.
ആശംസകളുമായി ബിഗ് ബി
ആലിയയ്ക്കും രൺബീറിനും വിവാഹമംഗളാശംസകൾ നേർന്നിരിക്കുകയാണ് അമിതാഭ് ബച്ചൻ. “വരും ദിവസങ്ങളിൽ വളരെ സവിശേഷമായ ഒരു യാത്ര ആരംഭിക്കാൻ തയ്യാറെടുക്കുന്ന ഞങ്ങളുടെ ഇഷയ്ക്കും ശിവയ്ക്കും എല്ലാ സ്നേഹവും ഭാഗ്യവും വെളിച്ചവും നേരുന്നു,” എന്നാണ് അമിതാഭ് ബച്ചൻ കുറിച്ചത്.
അമിതാഭ് ബച്ചനൊപ്പം ഇരുവരും അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിൽ ആലിയയുടെയും രൺബീറിന്റെയും കഥാപാത്രത്തിന്റെ പേരാണ് ഇഷയും ശിവയും.
ബ്രഹ്മാസ്ത്രയുടെ ലൊക്കേഷനിൽ വച്ചാണ് ആലിയ- രൺബീർ പ്രണയം ആരംഭിച്ചത്. ചിത്രം റിലീസിനായി തയ്യാറാവുകയാണ് ഇപ്പോൾ.


രൺബീറിന്റെ അമ്മ നീതുവും സഹോദരി റിദ്ദിമയും


കഴിഞ്ഞ കുറെ നാളുകളായി തന്നെ ഇരുവരുടേയും വിവാഹം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിരുന്നില്ല. അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക എന്നാണ് സൂചനകള്‍. പിന്നീട് നടക്കുന്ന പൊതുചടങ്ങളില്‍ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെല്ലാം എത്തുമെന്നും വിവരമുണ്ട്.
ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ മകൻ ഋഷി കപൂറിന്റെയും നീതുവിന്റെയും മകനാണ് രൺബീർ. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ. ഏകദേശം നാലര വർഷമായി ആലിയയും രൺബീറും പ്രണയത്തിലാണ്.ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിലാണ് അവർ പ്രണയത്തിലായത്.
Also Read: എനിക്ക് നാണം വരുന്നു; രണ്‍ബീറിനെക്കുറിച്ചുള്ള ചോദ്യത്തിന് ആലിയയുടെ മറുപടി

