/indian-express-malayalam/media/media_files/uploads/2021/04/aishwarya-rai-bachachan.jpg)
വിവാഹത്തിന്റെ 14-ാം വാർഷികം ആഘോഷിക്കുകയാണ് ഐശ്വര്യറായിയും അഭിഷേക് ബച്ചനും. ഇത്തവണ ഓൺലൈനായിട്ടായിരുന്നു ഇരുവരുടെയും വിവാഹ വാർഷികാഘോഷം. അഭിഷേകുമായുള്ള വീഡിയോ കാളിന്റെ സ്ക്രീൻ ഷോട്ട് ഐശ്വര്യ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഐശ്വര്യയുടെ മടിയിൽ ഇരിക്കുന്ന ആരാധ്യയേയും ചിത്രത്തിൽ കാണാം. സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് ലക്‌നൗവിൽ ആണ് അഭിഷേക് ഇപ്പോൾ.
തനിക്കും ഐശ്വര്യയ്ക്കും വിവാഹവാർഷിക ആശംസകൾ നേർന്ന ആരാധകർക്ക് അഭിഷേക് ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.
Thank you very much for all your wishes for Aishwarya and my wedding anniversary, yesterday. ??
— Bob Biswas (@juniorbachchan) April 21, 2021
Please continue to stay safe, wear your mask and if possible, try not to go out. Thank you again.
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും 2007 ഏപ്രിൽ 20 നാണ് വിവാഹിതരായത്. ഇരുവർക്കും ആരാധ്യ എന്നൊരു മകളുണ്ട്.
Read more: ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ വിവാഹത്തിലെ ആരും കാണാത്ത ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.